ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് (ISBMUN2022) കോൺഫറൻസ് ഇസ ടൗൺ കാമ്പസിൽ നടന്നു.

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് (ISBMUN2022) കോൺഫറൻസ് ഇസ ടൗൺ കാമ്പസിൽ നടന്നു.

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് (ISBMUN2022) കോൺഫറൻസ് ഇസ ടൗൺ കാമ്പസിൽ നടന്നു.


നേതൃഗുണവും ആശയ വിനിമയവും വളർത്തിയെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് (ISBMUN2022) കോൺഫറൻസ് രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇസ ടൗൺ കാമ്പസിൽ നടന്നു. ദ്വിദിന സമ്മേളനം സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം അംഗം രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. എട്ടു സ്കൂളുകളിൽ നിന്നുള്ള 300 ഓളം വിദ്യാർത്ഥികൾ കോൺഫറൻസിൽ പങ്കെടുത്തു. രാഷ്ട്രങ്ങളുടെ പ്രതിനിധികൾ എന്ന മാതൃകയിൽ ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസിനു വിദ്യാർഥികൾ അടങ്ങുന്ന കമ്മിറ്റി തന്നെയാണ് നേതൃത്വം നൽകിയത്. ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. വിമർശനാത്മക ചിന്തയും നേതൃത്വപരമായ കഴിവുകളും വളർത്തിയെടുക്കാൻ ഇത്തരം സമ്മേളനം സഹായിക്കുമെന്ന് പ്രിൻസ് എസ് നടരാജൻ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. ആഗോളവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ, ലോകത്തെക്കുറിച്ചുള്ള പഠനം എന്നത്തേക്കാളും പ്രധാനമാണെന്ന് പ്രിൻസ് നടരാജൻ പറഞ്ഞു.സെക്രട്ടറി ജനറൽ റോഷെൽ സന്തോഷ് പോൾ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ദേവിക സുരേഷ് എന്നിവരും സംസാരിച്ചു. അതത് കൗൺസിലുകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിലും സംവാദത്തിലും വിദ്യാർത്ഥികൾ ഏർപ്പെട്ടു. ഓരോ കൗൺസിലിന്റെയും ചർച്ചകൾ നയിച്ചത് യുഎൻ നയതന്ത്ര ശൈലിയിൽ നടപടിക്രമങ്ങൾ നയിച്ച വിദ്യാർത്ഥികളായിരുന്നു സമാപന സമ്മേളനത്തിൽ ഓരോ കൗൺസിലിലും മികവ് തെളിയിച്ച പ്രതിനിധികൾക്ക് വിവിധ അവാർഡുകൾ വിതരണം നൽകി. ഡയറക്ടർമാരായ ഛായ ജോഷി, ശ്രീസദൻ ഒ.പി, പ്രജിഷ ആനന്ദ്, ദിൽന ഷജീബ്, ഡാനി തോമസ്, ആശാലത എന്നിവർ മാർഗ നിർദേശങ്ങൾ നൽകി. റോഷൽ സന്തോഷ് പോൾ (സെക്രട്ടറി ജനറൽ), ദേവിക സുരേഷ് (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ), അനുഗ്രഹ സൂസൻ സാം, രിതിക അനൂപ് (സ്റ്റുഡന്റ് ഡയറക്ടർമാർ), ആൽഫിയ അഷ്റഫ് (ലോജിസ്റ്റിക്സ് ),സാനിയ സുസൻ ജോൺ (ഫിനാൻസ് ), ജോഷ്വ ജോർജ്ജ് ഷാജി (മാധ്യമ വിഭാഗം ), ആര്യൻ അറോറ (സെക്യൂരിറ്റി ), ജന്നത്ത് കമറുദ്ധീൻ (പിആർ ), സൈനബ് അർഷാദ് റാസ (ഹോസ്പിറ്റാലിറ്റി ),ജൂയി കെൽക്കർ (ഗവേഷണം), ഹെലൻ എൽസ ജോർജ്ജ് ( ട്രെയിനിംഗ്), ഹരിറാം ചെമ്പ്ര (നടപടിക്രമങ്ങൾ), ആദില ഇഷ (ക്രൈസിസ് ) ജോവാന ജെസ് ബിനു (സെക്രട്ടേറിയറ്റ് അംഗം)എന്നിവരടങ്ങുന്നതായിരുന്നു സംഘാടക സമിതി.

Leave A Comment