മധുര വിതരണത്തോടെ ഇന്ത്യൻ സോഷ്യൽ ഫോറം ഒരു മാസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • മധുര വിതരണത്തോടെ ഇന്ത്യൻ സോഷ്യൽ ഫോറം ഒരു മാസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചു.

മധുര വിതരണത്തോടെ ഇന്ത്യൻ സോഷ്യൽ ഫോറം ഒരു മാസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചു.


മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം. കേരള സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചാഘോഷിക്കാം എന്ന സന്ദേശത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക് മനാമ ബ്ലോക്ക് കമ്മറ്റിയുടെ പരിധിയിൽ രാവിലെ 10 മണിക്ക് ബ്ലോക്ക് പ്രസിഡന്റ് സകീർ ഹുസ്സൈൻ മധുര വിതരണചെയ്തു കൊണ്ട് ഒന്നാം ഘട്ടം ബ്ലോക്ക് തല ആഘോഷങ്ങൾക് തുടക്കം കുറിച്ചു .

 

ബഹ്‌റൈനിലെ വ്യത്യസ്ത സ്ഥലങ്ങളിൽ മധുര വിതരണവും ,പായസ വിതരണവും aug 15 ദിനത്തിൽ നൽകുവാനും തുടർന്നുള്ള ദിനങ്ങളിൽ ഇന്ത്യൻ ചരിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ചോദ്യങ്ങളുമായി ഐ എസ് എഫ് പ്രവർത്തകർ പൊതു ജനങ്ങളിലേക് സ്ട്രീറ്റ് ക്വിസ് മായി എത്തുന്നു ഉത്തരം പറയുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകിയും

കുടുംബ സംഗമങ്ങൾ , മെഡിക്കൽ ക്യാമ്പ് , കവിത രചന മത്സരം , പൊതു ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സമാപന ദിനത്തിൽ വ്യത്യസ്ഥമായ സ്റ്റേജ് പ്രോഗ്രാമുകളും മത്സരങ്ങളും സങ്കെടുപ്പിച്ചു കൊണ്ടും സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷം കൊണ്ടാടുവാൻ ആണ് തീരുമാനിച്ചത് എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് സൈഫ് അഴിക്കോട്, ജനറൽ സെക്രട്ടറി വി.കെ മുഹമ്മദലി എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

 

Leave A Comment