ജയകൃഷ്ണന് ബഹ്റൈൻ മലയാളി സെയിൽസ് ടീം അനുശോചനം രേഖപ്പെടുത്തി.

  • Home-FINAL
  • Business & Strategy
  • ജയകൃഷ്ണന് ബഹ്റൈൻ മലയാളി സെയിൽസ് ടീം അനുശോചനം രേഖപ്പെടുത്തി.

ജയകൃഷ്ണന് ബഹ്റൈൻ മലയാളി സെയിൽസ് ടീം അനുശോചനം രേഖപ്പെടുത്തി.


മനാമ. ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ എറണാകുളം പറവൂർ സ്വദേശി ജയകൃഷ്ണൻ ഷാജിക്ക് (34) ബഹ്റൈൻ മലയാളി സെയിൽ ടീം എസ് വൈ എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
പത്ത് വർഷമായി ബഹ്റൈനിൽ പ്രവാസിയായിരുന്ന ജയകൃഷ്ണൻ യുണിലിവർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച വൈകീട്ട് ഈസ ടൗണിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത ആഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ സുമിയും ഏക മകൻ ദേവും നാട്ടിലാണ്. ജയകൃഷ്ണൻ്റെ ഭൗതീക ശരീരം നാട്ടിലേക്ക് കൊണ്ടുപോയി. പറവൂരുള്ള വീട്ടുവളപ്പിൽ ഇന്ന് രാവിലെ 10.30 നു സംസ്കാര ചടങ്ങുകൾ നടത്തി.

ബി എം എസ് ടി പ്രസിഡൻ്റ് സിജു കുമാർ അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ, ട്രഷറർ ആരിഫ് പോർകുളം, എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ആർ പിള്ള , ദിലീപ്, സത്യൻ,ഗണേഷ് കൂറാറ, സജിത്ത് കുമാർ മറ്റു അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.

Leave A Comment