വിദ്യാർത്ഥികൾ ധാർമിക മൂല്യം ഉയർത്തിപ്പിടിക്കുന്നവരാവുക ; അവൈകെനിങ് -23

  • Home-FINAL
  • Business & Strategy
  • വിദ്യാർത്ഥികൾ ധാർമിക മൂല്യം ഉയർത്തിപ്പിടിക്കുന്നവരാവുക ; അവൈകെനിങ് -23

വിദ്യാർത്ഥികൾ ധാർമിക മൂല്യം ഉയർത്തിപ്പിടിക്കുന്നവരാവുക ; അവൈകെനിങ് -23


സൽമാബാദ് : ലഹരിയും ആസ്വാദനവും ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികൾ ധർമിക മൂല്യം ഉയർത്തിപിടിക്കുന്നവരായി മാറണമെന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി.) അവൈകെനിങ് -23 അഭിപ്രായപ്പെട്ടു . സൽമാബാദ് അൽഹിലാൽ ഓഡിറ്റോറിയത്തിൽ, ആർ. എസ്. സി. മനാമ സോൺ ചെയർമാൻ റാഷിദ് കല്ലടക്കുറ്റിയുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ അഡ്മിൻ പ്രസിഡന്റ് അബ്ദുസ്സലാം മുസ്ലിയാരുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി ഐ.സി.എഫ് നാഷണൽ സംഘടനാകാര്യാ പ്രസിഡന്റ് ഷാനവാസ് മദനി ചേടിക്കുണ്ട് ഉദ്ഘടനം ചെയ്തു .

വ്യത്യസ്തങ്ങളായ സെഷനുകളിൽ സംഘടനാ , ട്രെയിനിങ് , ക്വിസ് , കലാപരിപാടികൾ തുടങ്ങിയവയിൽ അബ്ദുറഹീം സഖാഫി , ബഷീർ മാസ്റ്റർ ക്ലാരി , സ്വഫ്‌വാൻ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി . മനാമ സോണിലെ മെമ്പർഷിപ്പ് എടുത്ത മുഴുവൻ പ്രവർത്തകരും സംബന്ധിച്ച പരിപാടിയിൽ സോൺ ജനറൽ സെക്രട്ടറി സമീർ സ്വാഗതവും എക്സിക്യൂട്ടീവ് സെക്രട്ടറി മുഹമ്മദലി നന്ദിയും പറഞ്ഞു.

Leave A Comment