ഗവർണർ ആർഎസ്എസിന്റെ മെഗാ ഫോൺ എന്ന് ചെന്നിത്തല; പ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കും.

  • Home-FINAL
  • Kerala
  • ഗവർണർ ആർഎസ്എസിന്റെ മെഗാ ഫോൺ എന്ന് ചെന്നിത്തല; പ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കും.

ഗവർണർ ആർഎസ്എസിന്റെ മെഗാ ഫോൺ എന്ന് ചെന്നിത്തല; പ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കും.


ന്യൂസ് ഡെസ്ക് :
(www.bahrainmediacity.com)ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ എസ് എസിന്റെ മെഗാഫോൺ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അങ്ങനെ ഒരാളുമായാണ് സർക്കാർ രണ്ട് വർഷം ഒത്തുകളിച്ചത്. സർക്കാരിനെ അംഗീകരിക്കുമ്പോൾ ഗവർണർ മഹാൻ, അല്ലെങ്കിൽ മോശം എന്ന നിലപാട് ശരിയല്ല.

ഗവർണർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. സിഎഎ സമയത്ത് അത് വ്യക്തമായിരുന്നു. ഗവർണറെ പിൻവലിക്കാൻ സർക്കാർ പ്രമേയം കൊണ്ടുവന്നാൽ പ്രതിപക്ഷം പിന്തുണക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഗവർണർക്കെതിരെ മന്ത്രി എം ബി രാജേഷും രംഗത്തുവന്നു. ഗവർണറുടെ പ്രവൃത്തി വലിയ ഭരണഘടനാ പ്രശ്‌നമുണ്ടാക്കും. കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നതിൽ മുൻവിധിയുണ്ട്. വാർത്താ സമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതായി. ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Leave A Comment