ബഹ്‌റൈൻ ഈസ്റ്റ്‌ റിഫാ ഏരിയ കെഎംസിസി കമ്മിറ്റി ഒക്ടോബർ മുതൽ ഡിസംബർ വരെ.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഈസ്റ്റ്‌ റിഫാ ഏരിയ കെഎംസിസി കമ്മിറ്റി ഒക്ടോബർ മുതൽ ഡിസംബർ വരെ.

ബഹ്‌റൈൻ ഈസ്റ്റ്‌ റിഫാ ഏരിയ കെഎംസിസി കമ്മിറ്റി ഒക്ടോബർ മുതൽ ഡിസംബർ വരെ.


ബഹ്‌റൈൻ ഈസ്റ്റ്‌ റിഫാ ഏരിയ കെഎംസിസി കമ്മിറ്റി ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ അബ്‌ദുറഹ്‌മാൻ രണ്ടത്താണി സാഹിബ് മുഖ്യ അതിഥിയായി പങ്കെടുക്കും.വെള്ളിയാഴ്ച ( 07/10/2022) രാത്രി 8മണിക്ക്,സി എച്ഛ് അനുസ്മരണവും, ത്രയിമാസ ക്യാമ്പ് ഉദ്‌ഘാടനവും
റിഫ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ (സമസ്ത മദ്രസ്സ ഡെൽമൻ ബേക്കറിക്ക് സമീപമാണ്) സംഘടിപ്പിക്കുന്നത്.

ഐഎംസി മെഡിക്കൽ സെന്ററുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ്, ഏകദിന വോളിബാൾ മത്സരം, ഏകദിന ഫുട്ബോൾ മത്സരം ആരോഗ്യ ക്ലാസ്സ്‌,കുടുംബ സംഗമം, അൽ അമാന, നോർക്ക വെൽഫെയർ ക്യാമ്പയിൻ, വിപുലമായ സമാപന സമ്മേളനം ) എന്നീ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കുന്നു.

കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തും.
ക്യാമ്പിന്റെ വിജയത്തിനായി ചെയർമാൻ എൻ. അബ്ദുൾ അസീസ്, ജനറൽ കൺവീനർ ടി. ടി അഷ്‌റഫ്‌, മുഖ്യ രക്ഷാധികാരി കെ. റഫീഖ്,രക്ഷാതികാരികളായി ഉസ്മാൻ ടിപ്ടോപ്പ്, എം. എ. റഹ്മാൻ എന്നിവരെ ഉൾപ്പെടുത്തി 51അംഗ സ്വാഗത സംഘം രൂപീകരിച്ചു.
കെഎംസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ റഫീഖ് അധ്യക്ഷം വഹിച്ചു. ജനറൽ സിക്രട്ടറി ടി. ടി. അഷ്‌റഫ്‌ സ്വാഗതവും, ഷമീർ നന്ദിയും പറഞ്ഞു.

Leave A Comment