കെഎംസിസി ബഹ്‌റൈൻ വയനാട് : ഹരിതം 22 പ്രവര്‍ത്തന സംഗമം ശനിയാഴ്ച്ച.

  • Home-FINAL
  • Business & Strategy
  • കെഎംസിസി ബഹ്‌റൈൻ വയനാട് : ഹരിതം 22 പ്രവര്‍ത്തന സംഗമം ശനിയാഴ്ച്ച.

കെഎംസിസി ബഹ്‌റൈൻ വയനാട് : ഹരിതം 22 പ്രവര്‍ത്തന സംഗമം ശനിയാഴ്ച്ച.


കെ എം സി സി ബഹ്റൈന്‍ വയനാട് ജില്ല കമ്മിറ്റി ഹരിതം 22 എന്ന ശീര്‍ഷകത്തില്‍ പ്രവര്‍ത്തന സംഗമം 22/10/22ന് ശനിയാഴ്ച്ച രാത്രി 7 മണിക്ക് മനാമ കെ എം സി സി ആസ്ഥാന മന്ദിരത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും.
സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ (സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ്) നേതൃത്വം നൽകുന്ന പ്രാര്‍ത്ഥനയോടെ പരിപാടികൾക്ക് തുടക്കമാകും.കെ എം സി സി ബഹ്റൈന്‍ പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ സാഹിബ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ വയനാട്മു ഖ്യപ്രഭാഷണം നടത്തും.

മുഖ്യാതിഥികളായി വയനാട് കല്‍പ്പറ്റ മണ്ഡലം ടി സിദ്ധീഖ് എം എൽ എ , എം എസ എഫ് മുന്‍ ദേശിയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ തുടങ്ങിയ കെഎംസിസിയുടെ സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കളും. കെഎംസിസി പ്രവര്‍ത്തകരും, വനിതാ വിങ്ങ് പ്രവര്‍ത്തകരും പങ്കെടുക്കും.

കെഎംസിസി സംസ്ഥാന സെക്രട്ടറിമാരായ കെ കെ സി മുനീർ, റഫീഖ് തോട്ടകര
കെഎംസിസി വയനാട് ജില്ല പ്രസിഡണ്ട്‌ ഹുസൈൻ മുട്ടിൽ, ജനറൽ സെക്രട്ടറി ഹുസൈൻ മക്കിയാട്, ട്രഷറർ റിയാസ് പന്തിപൊയിൽ, ഓർഗനസ്സിംഗ് സെക്രട്ടറി ഫത്ഹുദ്ധീൻ മേപ്പാടി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷഫീഖ് ആർ വി , വൈസ് പ്രസിഡണ്ട്‌മാർ ആയ മുഹ്സിൻ മന്നത്, ഷാഫി ബത്തേരി തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Comment