കോഴിക്കോട് ഫെസ്റ്റ് ഇന്ന്; അഡ്വ: ടി. സിദ്ധിക്കിനേയും ,അഡ്വ. പ്രവീൺ കുമാറിനേയും ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ഫെസ്റ്റ് ഇന്ന്; അഡ്വ: ടി. സിദ്ധിക്കിനേയും ,അഡ്വ. പ്രവീൺ കുമാറിനേയും ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.

കോഴിക്കോട് ഫെസ്റ്റ് ഇന്ന്; അഡ്വ: ടി. സിദ്ധിക്കിനേയും ,അഡ്വ. പ്രവീൺ കുമാറിനേയും ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.


ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിന്തൻ ശിബിർ നോട്‌ അനുബന്ധിച്ച് ഇന്ന്, വെള്ളിയാഴ്ച (21.10.22) വൈകുന്നേരം 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന കോഴിക്കോട് ഫെസ്റ്റ് 2022ൽ പങ്കെടുക്കാൻ എത്തിച്ചേർന്ന കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ ടി. സിദ്ധിക്ക് എം എൽ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ എന്നിവർക്ക് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം നൽകി.

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന കോഴിക്കോട് ഫെസ്റ്റിൽ ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ. സി. ഷമീം അധ്യക്ഷത വഹിക്കും,കെ പി സി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. ടി. സിദ്ധിക്ക് എം എൽ എ ഉത്ഘാടനം ചെയ്യുo, കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ, യൂ ഡി എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി. ടി.അജയ് മോഹൻ, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം,, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം,ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി തുടങ്ങിയവർ സംസാരിക്കും,സീടി വി യുടെ പ്രമുഖ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഇടയിൽ പ്രശസ്‌തരായ അക്ബർ ഖാൻ, കീർത്തന എസ്. കെ എന്നിവർ നേതൃത്വം നൽകുന്ന ഗാനമേളയും, തിരുവാതിര, കോൽകളി, ഒപ്പന, നാടൻ പാട്ട് എന്നിവയും നടക്കും.

Leave A Comment