കോട്ടയം പ്രവാസി ഫോറം ഓണാഘോഷവും കുടുംബ സംഗമവും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു.

  • Home-FINAL
  • Business & Strategy
  • കോട്ടയം പ്രവാസി ഫോറം ഓണാഘോഷവും കുടുംബ സംഗമവും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു.

കോട്ടയം പ്രവാസി ഫോറം ഓണാഘോഷവും കുടുംബ സംഗമവും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു.


ബഹ്‌റൈൻ കോട്ടയം പ്രവാസി ഫോറത്തിൻ്റെ (കെ.പി.എഫ് ) ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും സഹകരണ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ശ്രീ. വിഎൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. പ്രവാസ ലോകത്തെ തിരക്കുകളിൽ ജീവിക്കുമ്പോഴും ജീവകാരുണ്യ – സാമൂഹിക – സാംസ്‌കാരിക മേഖലകളിൽ ഇടപ്പെട്ടു കൊണ്ടിരിക്കുന്ന കോട്ടയം പ്രവാസി ഫോറത്തിൻ്റെ വിവിധ മേഖലയിലെ പ്രവർത്തനനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ശ്രീ. വിഎൻ വാസവൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. സെഗയ്യ കെസിഎ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ശ്രീ. ബോബി പാറയിൽ അധ്യക്ഷത വഹിച്ചു. ഫോറം ജനറൽ സെക്രട്ടറി ശ്രീ. ഷിബു എബ്രഹാം സ്വാഗതം പറഞ്ഞു. കെപിഎഫ് അംഗവും ബഹ്‌റിനിലെ സാമൂഹ്യ സംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായ ശ്രീ. അമ്പളിക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈനിലെ സാമൂഹ്യ സംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം വേദിയെ സമ്പുഷ്ടമാക്കി.

തൃശൂർ കഫെയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയിൽ എഴുനൂറോളം പേർ പങ്കെടുത്തു.

ബഹ്‌റൈനിലെ പ്രശസ്‌തരായ കലാകാരൻമാർ അവതരിപ്പിച്ച പഞ്ചാരിമേളം, ഭരതനാട്യം, നാടോടി നൃത്തം, സഹൃദയ കലാസംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ, കവിതാ പാരായണം, മിന്നൽ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേള തുടങ്ങി ഗൃഹാതുരത്വം ഉണർത്തിയ ഒട്ടേറെ പരിപാടികൾ നിറഞ്ഞ കയ്യടി നേടി.

ഐസിആർഎഫ് ചെയർമാൻ ശ്രീ. ബാബു രാമചന്ദ്രൻ, കേരളീയ സമാജം പ്രസിഡന്റ് ശ്രീ. പിവി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ, മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ. സോമൻ ബേബി, ബഹ്റൈൻ പ്രതിഭ പ്രസിഡൻ്റ് ശ്രീ. ജോയ് വെട്ടിയാടൻ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. രാജു കല്ലുംപുറം, ഒഐസിസി പ്രസിഡന്റ് ശ്രീ. ബിനു കുന്നന്താനം, കെഎംസിസി വൈസ് പ്രസിഡന്റ് ശ്രീ. ഗഫൂർ കൈപ്പമംഗലം , ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം, ശ്രീ. റസാക്ക് മൂഴിക്കൽ, ബിഎംസി ഡയറക്ടർ ശ്രീ. ഫ്രാൻസിസ് കൈതാരം, എൻഎസ്എസ് പ്രസിഡന്റ് ശ്രീ. പ്രവീൺ നായർ , കെപിഎഫ് സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ. സിജു പുന്നവേലി തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു.

കോട്ടയം പ്രവാസി ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് കറുകച്ചാൽ, ഷിനോയ് പുളിക്കൽ, റെജി കുരുവിള, സോജി മാത്യു, സിബി ചമ്പന്നൂർ, അജയ് ഫിലിപ്പ്, പ്രിൻസ് ജോസ്, സോണി തോമസ്, ജോയൽ ജോൺ, സാജിദ് വേട്ടമല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കലാപരിപാടികൾക്ക് സജി എരുമേലി നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് സജീവ് ചാക്കോ കൃതജ്ഞത അറിയിച്ചു.

Leave A Comment