ബി കെ എസ് “ശ്രാവണം 22” ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം മത്സരത്തിൽ വിജയികളായി ബി.എം.സി ടീം മിത്ര.

  • Home-FINAL
  • Business & Strategy
  • ബി കെ എസ് “ശ്രാവണം 22” ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം മത്സരത്തിൽ വിജയികളായി ബി.എം.സി ടീം മിത്ര.

ബി കെ എസ് “ശ്രാവണം 22” ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം മത്സരത്തിൽ വിജയികളായി ബി.എം.സി ടീം മിത്ര.


ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോമായ “ശ്രാവണം 22″ൽ ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം മത്സരത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റി സ്‌പോൺസർ ചെയ്ത സിംല ജാസിമിൻ്റെ നേതൃത്വത്തിലുള്ള ടീം മിത്ര ഒന്നാം സമ്മാനത്തിന് അർഹരായി.പതിനേഴ് ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രവൈവിധ്യങ്ങളെ അതിന്റെ പ്രൗഢിയും തനിമയും ചോരാതെയാണ് മത്സരത്തിൽ പ്രശസ്ത മോഡലുകളായ സിംല ജാസിം, ബിസ്റ്റിൻ, ശരണ്യ ശ്രീകാന്ത്, കാർത്തിക, ജനിയ ജിതിൻ എന്നിവർ അവതരിപ്പിച്ചത്.വിജയികൾക്ക് ബഹ്‌റൈൻ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സമ്മാനങ്ങൾ നൽകി.മറ്റ് സമാജം കുടുബാഗംങ്ങളും ചടങ്ങിൽ സന്നിഹിതരായി.ഒന്നാം സ്ഥാനം നേടാൻ സാധിച്ചതിൽ ഏറെ സന്തോഷവും അഭിമാനവു൦ ഉണ്ടെന്ന് ബി.എം.സി -ടീം മിത്ര അംഗങ്ങൾ അറിയിച്ചു.മത്സരാത്ഥികൾക്കായി മികച്ച മേക്കപ്പ് ഒരുക്കിയത് ലളിത ധർമ്മരാജ് ,സിനി എന്നിവരാണ്. ട്രഡീഷണൽ കോസ്റ്റ്യൂം മത്സരത്തിൽ രണ്ടും, മൂന്നു൦ സ്ഥാനങ്ങൾ കരസ്ഥമാക്കിയത് യഥാക്രമം ആര്യൻസും , സ്പാർട്ടൻസുമാണ്.

 

 

Leave A Comment