കെ.പി.എ ടസ്‌കേഴ്‌സ് ജേഴ്‌സി പ്രകാശനം ചെയ്തു.

  • Home-FINAL
  • GCC
  • Bahrain
  • കെ.പി.എ ടസ്‌കേഴ്‌സ് ജേഴ്‌സി പ്രകാശനം ചെയ്തു.

കെ.പി.എ ടസ്‌കേഴ്‌സ് ജേഴ്‌സി പ്രകാശനം ചെയ്തു.


കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം കെ.പി.എ ടസ്‌കേഴ്‌സിന്റെ ജേഴ്‌സി കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിനീത് അലക്സാണ്ടറിനു കൈമാറി പ്രകാശനം ചെയ്തു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ രജിസ്റ്റേർഡ് ആയ കെ.പി.എ ടസ്‌കേഴ്‌സ് ടീം ഈ സീസണിലെ ഖാലിദ് ബിൻ ഹമദ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നുണ്ട്. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ട്രെഷറർ രാജ് കൃഷ്ണൻ സ്വാഗതവും അസ്സി. ട്രെഷറർ ബിനു കുണ്ടറ നന്ദിയും പറഞ്ഞു. വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സ്പോർട്സ് വിങ് കൺവീനർമാരായ നാരായണൻ, പ്രശാന്ത് പ്രബുദ്ധൻ, നിഹാസ് പള്ളിക്കൽ, സിദ്ധിഖ് ഷാൻ , ടീം വൈസ് ക്യാപ്റ്റൻ ബോജി രാജൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ടീം അംഗങ്ങൾ , കെ.പി.എ ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Leave A Comment