18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസകൾ ഇഖാമയായി മാറ്റാം: സഊദി ജവാസാത്.

  • Home-FINAL
  • GCC
  • Saudi
  • 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസകൾ ഇഖാമയായി മാറ്റാം: സഊദി ജവാസാത്.

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസകൾ ഇഖാമയായി മാറ്റാം: സഊദി ജവാസാത്.


സഊദിയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസകൾ ഇഖാമയായി മാറ്റാമെന്ന് സഊദി പാസ്സ്പോർട്ട് വിഭാഗം അറിയിച്ചു. രക്ഷിതാക്കൾ സഊദിയിൽ സ്ഥിരമായി താമസിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസ റെസിഡന്റ് വിസയാക്കി മാറ്റാമെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് പ്രഖ്യാപിച്ചത്.

അപേക്ഷകന്റെ താമസത്തിന്റെ കാലാവധി അഥവാ രക്ഷിതാവിന്റെ ഇഖാമ കാലാവധി സന്ദർശക വിസ നീട്ടുന്നതിന് തടസമല്ലെന്നും അതേസമയം, ഫാമിലി വിസിറ്റ് വിസ ആകെ ആറു മാസം മാത്രമേ ദീർഘിപ്പിക്കാനാകൂവെന്നും പാസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.എന്നാൽ, സന്ദർശക വിസ ദീർഘിപ്പിക്കാൻ വൈകിയാൽ പിഴ ഈടാക്കുമെന്നും അറിയിപ്പിലുണ്ട്. സന്ദർശക കാലാവധി തീയതിക്ക് 3 ദിവസത്തിന് ശേഷമാണ് പിഴ ചുമത്തുക. വിസയും എക്സിറ്റ് നിയന്ത്രണങ്ങളും കാലഹരണപ്പെടുന്നതിന് മുമ്പായി പുതുക്കാനോ രാജ്യം വിടാനോ ആവശ്യമാണെന്ന് ജവാസാത്ത് ഊന്നിപ്പറഞ്ഞു

Leave A Comment