കെ.എസ്.യു നേതാവിനെതിരെ പീഡന പരാതി; തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് ലോ അക്കാദമി വിദ്യാർഥിനി

  • Home-FINAL
  • Business & Strategy
  • കെ.എസ്.യു നേതാവിനെതിരെ പീഡന പരാതി; തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് ലോ അക്കാദമി വിദ്യാർഥിനി

കെ.എസ്.യു നേതാവിനെതിരെ പീഡന പരാതി; തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് ലോ അക്കാദമി വിദ്യാർഥിനി


തിരുവനന്തപുരം: ലോ അക്കാദമിയിലെ മുൻ കെ എസ്‌ യു യൂണിറ്റ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി. കെ എസ് യു നേതാവായ ആഷിക് മാന്നാറിനെതിരെയാണ് പീഡന പരാതി. മൂന്നാം സെമസ്റ്റർ നിയമ ബിരുദ വിദ്യാർത്ഥിനിയാണ് പേരൂർക്കട പോലീസിൽ പരാതി നൽകിയത്.കഴിഞ്ഞ ജൂൺ മാസം പതിനാലാം തീയതി മുതൽ പല ദിവസങ്ങളിൽ തുടർച്ചയായി പീഡിപ്പിച്ചതാണ് വിദ്യാർഥിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ടൊമാറ്റോ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചതായാണ് ആരോപണം. എംജി നഗറിലെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം സെപ്റ്റംബർ പതിനാറാം തീയതി വരെ പല അവസരത്തിലും പീഡിപ്പിച്ചതയും പരാതിയിൽ പരാമർശമുണ്ട്. മാനഹാനി ഭയം ആണ് പരാതി നൽകാൻ വൈകിയതെന്നും വിദ്യാർത്ഥിനി പറയുന്നു.

Leave A Comment