കുടുംബ സൗഹൃദവേദി  സിൽവർ ജൂബിലി പോസ്റ്റർ പ്രകാശനം ചെയ്തു.

  • Home-FINAL
  • Business & Strategy
  • കുടുംബ സൗഹൃദവേദി  സിൽവർ ജൂബിലി പോസ്റ്റർ പ്രകാശനം ചെയ്തു.

കുടുംബ സൗഹൃദവേദി  സിൽവർ ജൂബിലി പോസ്റ്റർ പ്രകാശനം ചെയ്തു.


കുടുംബ സൗഹൃദവേദി സിൽവർ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർ പ്രകാശനം ചെയ്തു.
കുടുംബ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ബഹറിൻ കേരളീയ സമാജത്തിൽ വെച്ച് ജനുവരി മാസം 20 തീയതി നടത്തുന്ന  സിൽവർ ജൂബിലി ആഘോഷ പോസ്റ്ററിന്റെ പ്രകാശനം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് നടന്ന ചടങ്ങിൽ യൂ പി വി സി വേൾഡ് ട്രേഡിങ് ജനറൽ മാനേജർ ഇബ്രഹിം വി പി നിർവഹിച്ചു. പ്രസിഡൻ്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി എബി കണ്ണറയിൽ സ്വാഗതവും ബിജു ഫിലിപ്പ് നന്ദിയും പറഞ്ഞു.രക്ഷാധികാരി അജിത് കുമാർ, പ്രോഗ്രാം ഡയറക്ടർ മനോജ് മയ്യന്നൂർ ,ജനറൽ കൺവീനാർ ജ്യോതിഷ് പണിക്കർ ,പ്രോഗ്രാം കൺവീനർ വിനയചന്ദ്രൻ നായർ , ലേഡിസ് വിങ് പ്രസിഡൻ്റ് മിനി റോയ് ,വി.സി.ഗോപാലൻ, ഗണഷ് കുമാർ ,ജോണി താമരശ്ശേരി, സൽമാൻ ഫാരിസ്,രാജേഷ് കുമാർ, പ്രമോദ് കണ്ണപുരം, ഷാജി പുതുകുടി.സത്യൻ പേരാമ്പ്ര, അഖിൽ,
ജയേഷ് താന്നിക്കൽ, ബാബു, രാജീവ് മാഹി, പ്രവീഷ്, രാജൻ, ബൈജു, റോയ് മാത്യു, ജേക്കബ് കൊന്നക്കൽ, സൈറ പ്രമോദ് ,സുനിത സുനു, ജോർജ് മാത്യു, ലിജു പാപ്പച്ചൻ, അജീഷ്, ബബിന സുനിൽ, അനിത ബാബു എന്നിവർ ആശംസകൾ അറിയിച്ചു.

Leave A Comment