പ്രിയ താരമായ മെസിയുടെ കളി കാണാന്‍ അനിരുദ്ധ് യാത്രതിരിക്കുന്നു..

  • Home-FINAL
  • Business & Strategy
  • പ്രിയ താരമായ മെസിയുടെ കളി കാണാന്‍ അനിരുദ്ധ് യാത്രതിരിക്കുന്നു..

പ്രിയ താരമായ മെസിയുടെ കളി കാണാന്‍ അനിരുദ്ധ് യാത്രതിരിക്കുന്നു..


കൊച്ചി;  ഏറെ നാളായി തന്‍റെ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു പ്രിയ താരമായ മെസിയുടെ കളി നേരില്‍ കാണുകയെന്നത്.ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ മെസി ബൂട്ട്കെട്ടി കളത്തില്‍ ഇറങ്ങുമ്ബോള്‍ ഗാലറിയില്‍ ആവേശം പകരാന്‍ അനിരുദ്ധുമുണ്ടാവും. ഈ രോഗാവസ്ഥയില്‍ വിഷമിച്ചിരിക്കാതെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു അനിരുദ്ധിന്‍റെ യാത്രയെ വിത്യസ്തമാക്കുന്നത് . സമാന രോഗം ബാധിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അനിരുദ്ധിന്‍റെ ജീവിതം പ്രതീക്ഷകള്‍ നല്‍കുന്നതാണ്. നവംബര്‍ 22ന് അനിരുദ്ധും കുടുംബവും ദോഹയിലേക്ക് യാത്രതിരിക്കും. നവംബര്‍ 24ന് നടക്കുന്ന പോര്‍ച്ചുഗല്‍ -ഘാന മത്സരമാണ് അനിരുദ്ധ് ആദ്യം കാണുന്നത്. നവംബര്‍ 26ന് നടക്കുന്ന അര്‍ജന്‍റീന -മെക്സികോ പോരാട്ടത്തില്‍ തന്‍റെ ഇഷ്ട താരത്തിന്‍റെ കളി കാണുക എന്നതാണ് ഏറ്റവും പ്രധാനം. അനിരുദ്ധിന്‍റെ അച്ഛന്‍ ഗോപകുമാര്‍ പഠിപ്പിച്ച ഡി.സി മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജിയിലെ 2012-14 ബാച്ചിലെ എം.ബി.എ വിദ്യാര്‍ഥികളാണ് അനിരുദ്ധിന്‍റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൂടെ നില്‍ക്കുന്നത്. മത്സരങ്ങളുടെ ടിക്കറ്റുകള്‍ എടുത്ത് നല്‍കിയതും ദോഹയില്‍ താമസ സൗകര്യം ഒരുക്കി നല്‍കിയതും തിരുവനന്തപുരം സ്വദേശിയായ ലിജോ ടൈറ്റസ് ആണ്.കളമശ്ശേരി എന്‍.എ.ഡി. കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അനിരുദ്ധ്. കാസര്‍കോട് നീലേശ്വരത്തിനടുത്ത് കൊല്ലംപാറ സ്വദേശിയായ ഗോപകുമാര്‍ മകന്‍റെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കളമശ്ശേരിയില്‍ താമസിക്കുന്നത്. കൊച്ചിയിലെ ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റിയിലെ വിസിറ്റിങ് ഫാക്കല്‍റ്റിയാണ് ഗോപകുമാര്‍. കാഞ്ഞങ്ങാട്ട് സ്വദേശി കെ.വി. ധന്യയാണ് അനിരുദ്ധിന്‍റെ അമ്മ.

Leave A Comment