കെഎംസിസി ബഹ്‌റൈൻ പ്രവർത്തന സംഗമത്തിൽ കെ കെ രമ എം എൽ എ പങ്കെടുക്കും.

  • Home-FINAL
  • Business & Strategy
  • കെഎംസിസി ബഹ്‌റൈൻ പ്രവർത്തന സംഗമത്തിൽ കെ കെ രമ എം എൽ എ പങ്കെടുക്കും.

കെഎംസിസി ബഹ്‌റൈൻ പ്രവർത്തന സംഗമത്തിൽ കെ കെ രമ എം എൽ എ പങ്കെടുക്കും.


മനാമ: കെഎംസിസി ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റിയുടെ ഉണർവ് 2022 -23 പ്രവർത്തന സംഗമം 23/12/2022 രാത്രി 8 മണിക്ക്‌ മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് കെഎംസിസി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സംസ്താന പ്രസിഡണ്ട്‌ ഹബീബ്‌ റഹ്മാൻ ഉൽഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ വടകരയുടെ ജനകീയ എംഎൽഎ കെ കെ രമ മുഖ്യാഥിതി ആയിരിക്കുമെന്ന് കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.

ദീർഘ കാലം കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ പദവി അലങ്കരിച്ച കെഎംസിസി യേ ഇന്നിന്റെ ആവേശത്തിലേക്ക്‌ കൈപിടിച്ചുയർത്തി കൊണ്ടു വരാൻ പ്രധാന പങ്കു വഹിച്ച എസ് വി ജലീലിനെ പുത്തൂർ അസീസ് സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്‌കാര ജേതാവായി പ്രഖ്യാപിച്ചു.

കടത്തനാടിന്റെ ന്യൂനപക്ഷ രാഷ്ട്രീയ ഭൂമികയിൽ മറക്കാനാവാത്ത പ്രവർത്തനങ്ങളുമായി നിറഞ്ഞു നിന്ന വടകരക്കാരുടെ പ്രിയങ്കരനായ നേതാവായിരുന്നു പുത്തൂർ അസീസ് മണ്ഡലത്തിലെ പ്രവാസികളുടെ ഡീറ്റെയിൽസ് ഡാറ്റാ കളക്ഷനിലൂടെ സംഘടിപ്പിച്ചു അവർക്ക് നോർകയിൽ നിന്നും മറ്റും കിട്ടുന്ന ആനുകൂല്യങ്ങൾ സങ്കടിപ്പിച്ചു കൊടുക്കുക,പ്രവാസികളായവർക്ക് ചികിത്സാ സഹായം നൽകുന്നതിന് വേണ്ടിയുള്ള കാരുണ്ണ്യ സ്പർശം,വടകര സി എച് സെന്റർ പ്രവാസി സേവാ കേന്ദ്രത്തിനു അവിടെ ആവശ്യമായ സ്റ്റാഫിനെയും കമ്പ്യൂട്ടർ, പ്രിൻറർ മുതലായ ആവശ്യ വസ്തുക്കളും നൽകി സഹകരിക്കുക ഇതൊക്കെ മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന പദ്ധതികളിൽ ചിലതാണ്.

ബഹ്‌റൈൻ കെ എം സി സി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ശംസുദ്ദീൻ വെള്ളികുളങ്ങര സിക്രട്ടറി അസ്‌ലം വടകര ജില്ല ജനറൽ സിക്രട്ടറി അഷ്റഫ്‌ കെ കെ, മണ്ഡലം പ്രസിഡണ്ട്‌ അഷ്കർ വടകര ജനറൽ സിക്രട്ടറി ഷൗക്കത്ത്‌ അലി ഒഞ്ചിയം വൈസ്‌ പ്രസിഡന്റുമാരായ റഫീഖ്‌ പുളിക്കൂൽ അബ്ദുൽ ഖാദർ പുതുപ്പണം സിക്രട്ടറി റഷീദ്‌ വാഴയിൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Comment