ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധന : നിരവധി ലംഘനങ്ങൾ കണ്ടെത്തി

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധന : നിരവധി ലംഘനങ്ങൾ കണ്ടെത്തി

ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധന : നിരവധി ലംഘനങ്ങൾ കണ്ടെത്തി


ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ബഹ്റൈനിലെ നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും  പരിശോധന കാമ്പെയ്‌നുകൾ നടത്തി.നാഷണാലിറ്റി , പാസ്‌പോർട്ട്, ആൻഡ് റസിഡൻസ് അഫയേഴ്‌സ് , ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച് മുഹറഖ് ഗവർണറേറ്റിൽ രണ്ട് സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ നടത്തിയതായും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് എന്നിവയുടെ ഏകോപനത്തോടെ നോർത്തേൺ ഗവർണറേറ്റുകളിൽ മറ്റ് പ്രചാരണ പരിപാടികൾ നടത്തിയതായും എൽഎംആർഎ ചൂണ്ടിക്കാട്ടി.പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ചെയ്ത കേസുകൾ നിയമനടപടിക്ക് അധികൃതർക്ക് കൈമാറിയതായും എൽ.എം ആർ എ അറിയിച്ചു.ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് തുടർന്നും പരിശോധനകൾ നടത്തുമെന്നും  രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കുമെന്നും അതോറിറ്റി അറിയിച്ചു

Leave A Comment