മെസിയും സൗദിയിലേക്ക് അൽ ഹിലാലിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

  • Home-FINAL
  • Business & Strategy
  • മെസിയും സൗദിയിലേക്ക് അൽ ഹിലാലിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

മെസിയും സൗദിയിലേക്ക് അൽ ഹിലാലിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്


സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ ലയണല്‍ മെസിയും സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബായ അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. റൊണാൾഡോയെ സ്വന്തമാക്കിയ അൽ നാസർ എഫ്സിയുടെ ബദ്ധവൈരികളാണ് അൽ ഹിലാൽ എഫ്സി. ഇറ്റാലിയൻ പത്രമായ “കാൽസിയോ മെർകാറ്റോ” ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് ക്ലബ് മെസിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മെസിയുമായി അല്‍ ഹിലാല്‍ കരാര്‍ സംബന്ധിച്ച ധാരണയില്‍ എത്തിയതായാണ് ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ തങ്ങളുടെ എതിരാളികളായ അൽ നാസറിനൊപ്പം ചേർന്നതിന് തൊട്ടുപിന്നാലെ അൽ ഹിലാൽ ക്ലബ് മെസ്സിയുടെ ഷർട്ടുകൾ അവരുടെ ക്ലബ് ഷോപ്പിൽ വിൽപ്പനയ്ക്ക് ലോകപ്പ് ജേതാവായ താരത്തെ തങ്ങളുടെ ടീമിൽ എത്തിക്കാൻ ഏത് ഓഫറും മുന്നോട്ട് വെക്കാൻ അൽ ഹിലാൽ തയ്യാറാകുമെന്ന് ഇറ്റാലിയൻ മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബ്ബിൽ ചേർന്നതിന് പിന്നാലെ മെസ്സിയെ ടീമിലെത്തിക്കാനുള്ള കരാർ അൽ ഹിലാൽ ഗൗരവമായി പരിഗണിക്കുകയാണെന്ന് കുവൈറ്റിലെ മുൻ ഇൻഫർമേഷൻ മന്ത്രി ഡോ. സാദ് ബിൻ തഫേല അൽ അജ്മി പറഞ്ഞു.

Leave A Comment