അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയ്ക്ക് ബഹ്‌റൈനിൽ സ്വീകരണം നൽകി

  • Home-FINAL
  • Business & Strategy
  • അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയ്ക്ക് ബഹ്‌റൈനിൽ സ്വീകരണം നൽകി

അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയ്ക്ക് ബഹ്‌റൈനിൽ സ്വീകരണം നൽകി


ഡിസംബർ 24ന് നടക്കുന്ന ക്രിസ്മസ് ശുശ്രൂഷകൾക്കും, ഡിസംബർ 30 തിന് നടക്കുന്ന ഇടവക സംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കുമായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയ്ക്ക് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് ട്രസ്റ്റി പോൾസൺ വർക്കി, മാനേജിങ് കമ്മറ്റി ഭാരവാഹികൾ, ഇടവക ജനങ്ങൾ ഉൾപ്പെടെയുള്ളവർ ചേർന്ന് അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചു.

ക്രിസ്തുമസ് ശുശ്രൂഷകൾ;

24/12/2022 ശനിയാഴ്ച്ച വൈകുന്നേരം 6.00 മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് യൽദോ പെരുന്നാൾ ശുശ്രുഷയും വി.കുർബാനയും, സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം
2023 വർഷത്തിലേക്കുള്ള കലണ്ടർ അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്യുമെന്നും ഇടവകയുടെ മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Leave A Comment