സ്‌പെയിനിലെ രാജാവുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി.

  • Home-FINAL
  • Business & Strategy
  • സ്‌പെയിനിലെ രാജാവുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി.

സ്‌പെയിനിലെ രാജാവുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി.


സ്‌പെയിനിൽ നടക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം മേളയായ ഫിത്തൂറിൽ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തിന്റെ പ്രധാന ടൂറിസം വിപണികളിലൊന്നായ സ്‌പെയിനുമായുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.സ്‌പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവ് മാഡ്രിഡിൽ മേള ഉദ്ഘാടനം ചെയ്തു. മേളയിലെ ഇൻക്രെഡിബിൾ ഇന്ത്യ പവിലിയൻ സന്ദർശനവേളയിൽ ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീസിയയുമായി കേരള പ്രതിനിധിസംഘത്തെ നയിക്കുന്ന മന്ത്രി പി എ മുഹമ്മദ് റിയാസ് സംവദിച്ചു.കേരള ടൂറിസം പവിലിയന്റെ ഉദ്ഘാടനം മന്ത്രിയും സ്‌പെയിനിലെ ഇന്ത്യൻ അംബാസഡർ ദിനേശ് പട്‌നായിക്കും ചേർന്ന് നിർവഹിച്ചു. കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറി രാകേഷ് കുമാർ വർമ, കേരള ടൂറിസം ഡയറക്ടർ പി.ബി.നൂഹ് എന്നിവർ സന്നിഹിതരായി.കേരളീയ ഉത്സവങ്ങളുടെ നിറപ്പകിട്ടും പ്രതീതിയും അനുഭവവേദ്യമാക്കുന്ന പവിലിയൻ മേള സന്ദർശകരുടെ ശ്രദ്ധനേടി. മേള 22ന് സമാപിക്കും.സ്പെയിനിൽ നിന്നും മറ്റു സമീപ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കും അത് വഴി കേരളത്തിലേക്കും വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവത്തനങ്ങൾക്കു ഈ മേളയിലെ സാന്നിധ്യം ഉപകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Leave A Comment