കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ വീടിൻറെ ജനൽ തകർത്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഉളളൂരിലെ വീടിൻറെ ജനൽ തകർത്ത നിലയിൽ കണ്ടെത്തിയത് . സംഭവം മോഷണ ശ്രമമോ ആക്രമണമോ ആകാമെന്ന നിഗമനത്തിലാണ് പൊലീസ്.തകർന്ന നിലയിൽ കണ്ടെത്തിയ ജന്നലിന് സമീപം ചോരത്തുള്ളികളുമുണ്ട് . ആക്രമണം നടന്നപ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നു . സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.