ആന്ധ്രാപ്രദേശിൽ ഓയിൽ ഫാക്ടറിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 7 പേർ മരിച്ചു

  • Home-FINAL
  • Business & Strategy
  • ആന്ധ്രാപ്രദേശിൽ ഓയിൽ ഫാക്ടറിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 7 പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ ഓയിൽ ഫാക്ടറിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 7 പേർ മരിച്ചു


ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ ഏഴുപേരണ് അപകടത്തിൽ മരിച്ചത്. വിഷവാതകം ശ്വസിച്ചാണ് ഏഴുപേർ മരിച്ചത് . കാക്കിനഡയിലെ ജീരങ്കപ്പേട്ടിലാണ് സംഭവം നടന്നത്. മരിച്ചവർ എവിടത്തുകാരാണ് എന്നതുൾപ്പടെയുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. തൊഴിലാളികളും സുരക്ഷാസേനയും എത്തിയാണ് ഇവരെ പുറത്തെടുത്തത്.ഓയിൽ ഫാക്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷിതമല്ലാത്ത രീതിയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതിനാണ് ഫാക്ടറിക്കെതിരെ കേസെടുത്തത്. ഓയിൽ ഫാക്ടറിയുടെ ഭാ​ഗത്ത് നിന്നും മറ്റ് വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് അതീവ സുരക്ഷ നൽകണമെന്ന സർക്കാരിന്റെ നിർദേശമുള്ളപ്പോഴാണ് ഈ ദാരുണ സംഭവം നടക്കുന്നത്.ആദ്യഘട്ടത്തിൽ രണ്ടോ മൂന്നോ പേരാണ് ഓയിൽ ഫാക്ടറിയിലെ മാലിന്യ ടാങ്കിൽ ഇറങ്ങിയത്. ഇവർക്ക് ശാരീരിക പ്രശ്നം ഉണ്ടായപ്പോൾ ഇവരെ പുറത്തെത്തിക്കാൻ വേണ്ടി മറ്റ് തൊഴിലാളികളും ഉള്ളിലിറങ്ങിയപ്പോഴാണ് എഴ് പേർക്ക് ജീവൻ നഷ്ടപെട്ടത്.

Leave A Comment