ബഹ്‌റൈന്‍ എയര്‍ഷോയില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്രായേല്‍ പ്രതിരോധ സ്ഥാപനം പങ്കെടുക്കുന്നു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈന്‍ എയര്‍ഷോയില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്രായേല്‍ പ്രതിരോധ സ്ഥാപനം പങ്കെടുക്കുന്നു.

ബഹ്‌റൈന്‍ എയര്‍ഷോയില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്രായേല്‍ പ്രതിരോധ സ്ഥാപനം പങ്കെടുക്കുന്നു.


നവംബര്‍ 9 മുതല്‍ 11 വരെ  നടക്കുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) പങ്കെടുക്കും. സിവില്‍ ഏവിയേഷന്‍, റഡാറുകള്‍, ഏവിയോണിക്സ്, എയര്‍ ഡിഫന്‍സ് സിസ്റ്റംസ്, കോസ്റ്റല്‍ ഗാര്‍ഡ്, ഡ്രോണ്‍ ഗാര്‍ഡ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ അത്യാധുനിക വ്യോമയാന ഉല്‍പ്പന്നങ്ങള്‍ ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കും.ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒപ്പിട്ട അബ്രഹാം കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള സഹകരണ ശക്തമായിരുന്നു.എബ്രഹാം ഉടമ്പടി ഒപ്പുവച്ചതിന് ശേഷം രണ്ട് വര്‍ഷം ആഘോഷിക്കുമ്പോള്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ പങ്കെടുക്കുന്നതിലും ഗള്‍ഫ് മേഖലയിലെ ബിസിനസ് പങ്കാളികളുമായുള്ള സഹകരണം വിശാലമാക്കുന്നതിലും കമ്പനിക്ക് സന്തോഷമുണ്ടെന്ന് ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റും സിഇഒയുമായ ബോവാസ് ലെവിയും പറഞ്ഞു.ഗള്‍ഫിലെ പ്രധാന എയ്റോസ്പേസ് പ്രദര്‍ശനങ്ങളില്‍ ഒന്നാണ് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോ. ഈ മേഖലയിലെ പുതിയ അറിവുകള്‍ പങ്കിടുന്നതിനും ബിസിനസ് വികസിപ്പിക്കുന്നതിനുമുള്ള മികച്ച അവസരമായാണ് എയര്‍ഷോയില്‍ പങ്കെടുക്കുന്നവര്‍ ഈ അവസരത്തെ കാണുന്നത്. പ്രാദേശിക കമ്പനികളുമായി പുതിയ സഹകരണ കരാറുകളില്‍ ഒപ്പുവെക്കുകയും നിലവിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മേഖലയിലെ തന്ത്രപരമായ സഹകരണം വിപുലീകരിക്കുകയാണ് എയര്‍ഷോയില്‍ പങ്കെടുക്കുന്നതിലൂടെ ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് ലക്ഷ്യമിടുന്നത്.

ഗള്‍ഫിലെ പ്രധാന എയ്റോസ്പേസ് പ്രദര്‍ശനങ്ങളില്‍ ഒന്നാണ് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോ. ഈ മേഖലയിലെ പുതിയ അറിവുകള്‍ പങ്കിടുന്നതിനും ബിസിനസ് വികസിപ്പിക്കുന്നതിനുമുള്ള മികച്ച അവസരമായാണ് എയര്‍ഷോയില്‍ പങ്കെടുക്കുന്നവര്‍ ഈ അവസരത്തെ കാണുന്നത്. പ്രാദേശിക കമ്പനികളുമായി പുതിയ സഹകരണ കരാറുകളില്‍ ഒപ്പുവെക്കുകയും നിലവിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മേഖലയിലെ തന്ത്രപരമായ സഹകരണം വിപുലീകരിക്കുകയാണ് എയര്‍ഷോയില്‍ പങ്കെടുക്കുന്നതിലൂടെ ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് ലക്ഷ്യമിടുന്നത്.

ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയിൽ സന്ദർശകർക്കായി ഫാമിലി ഏരിയ ടിക്കറ്റുകൾ ലഭ്യമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് .നവംബർ 9 മുതൽ 11 വരെബഹ്റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും, രാജാവിന്റെ വ്യക്തിഗത പ്രതിനിധിയും ബി.ഐ എസിന്റെ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലുമാണ് എയർഷോ നടക്കുക. ഫാർൺബറോ ഇന്റർനാഷണലുമായി സഹകരിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും , റോയൽ ബഹ്‌റൈൻ എയർഫോഴ്‌സും ചേർന്നാണ് ബി ഐ എ എസ് സംഘടിപ്പിക്കുന്നത്.മൂന്ന് ദിവസമായി നടക്കുന്ന പരിപാടിയിൽ ഫാമിലി ഏരിയ സോൺ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ആയിരിക്കും.എയർഷോയ്‌ക്കൊപ്പം വിവിധ പരിപാടികൾ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കിയിട്ടുണ്ട്.സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് ബഹ്‌റൈനിൽ നിർമിക്കുന്ന വൈവിധ്യമാർന്ന പ്രാദേശിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന പൈതൃക ഗ്രാമം, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് ഭക്ഷ്യമേള, ബഹ്‌റൈൻ നാടോടിക്കഥകളിൽ നിന്നുള്ള പ്രകടനങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടും.
ഫാമിലി ഏരിയയിൽ കുട്ടികൾക്കായി ഫെയ്‌സ് പെയിന്റിംഗ്, മത്സരങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങളുടെ ഗെയിമുകൾ എന്നിവയും ,വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ക്ലെവർ പ്ലേയുടെയും സഹകരണത്തോടെ 8 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി വിദ്യാഭ്യാസപരവും രസകരവുമായ ശിൽപശാലകളും നടക്കും.12 വയസും അതിൽ കൂടുതലുമുള്ളവർക് ടിക്കറ്റുകൾക്ക് പ്രതിദിനം 5 ദിനറാണ് ഈടാക്കുക , 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ വെബ്‌സൈറ്റിലും എല്ലാ ബഹ്‌റൈൻ പോസ്റ്റ് ഔട്ട്‌ലെറ്റുകളിലും സഖീറിലെ ഇവന്റ് സൈറ്റിൽ നിന്ന് നേരിട്ടും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്

 

Leave A Comment