നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാമേളയിൽ 182 സംരംഭകർക്ക് വായ്പാനുമതിയായി.

  • Home-FINAL
  • Business & Strategy
  • നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാമേളയിൽ 182 സംരംഭകർക്ക് വായ്പാനുമതിയായി.

നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാമേളയിൽ 182 സംരംഭകർക്ക് വായ്പാനുമതിയായി.


പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും യൂണിയൻ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച രണ്ടുദിവസത്തെ വായ്പാമേളയ്ക്ക് വിജയകരമായ സമാപിച്ചു . കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് തുടങ്ങിയ നാലു ജില്ലകളിലായി ആകെ 483 പ്രവാസിസംരംഭകരാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. ഇവരിൽ 182 പേർക്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുളള പ്രാഥമിക വായ്പാ അനുമതി ലഭിച്ചത് .53 സംരംഭകരെ എൻ.ഡി.പി.ആർ.ഇ എം പദ്ധതിയുടെ ഭാഗമായ മറ്റു ബാങ്കുകൾക്ക് നോർക്ക റൂട്ട്സ് ശുപാർശ ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് വായ്പ ലഭ്യമാകും. ലോൺ മേളയുടെ ഉദ്ഘാടനം കോഴിക്കോട് നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി നിർവ്വഹിച്ചിരുന്നു.തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രൻസ് പദ്ധതി പ്രകാരമാണ് ലോൺ മേള സംഘടിപ്പിച്ചത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എൻ.ഡി.പി.ആർ.ഇ എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

Leave A Comment