90-മത് (നവതി) ശിവഗിരി തീർത്ഥാടനത്തിന്റെ പദയാത്രയിൽ ബഹ്‌റൈനിൽ നിന്നുള്ള ശ്രീനാരായണ സമൂഹം പങ്കെടുത്തു.

  • Home-FINAL
  • Business & Strategy
  • 90-മത് (നവതി) ശിവഗിരി തീർത്ഥാടനത്തിന്റെ പദയാത്രയിൽ ബഹ്‌റൈനിൽ നിന്നുള്ള ശ്രീനാരായണ സമൂഹം പങ്കെടുത്തു.

90-മത് (നവതി) ശിവഗിരി തീർത്ഥാടനത്തിന്റെ പദയാത്രയിൽ ബഹ്‌റൈനിൽ നിന്നുള്ള ശ്രീനാരായണ സമൂഹം പങ്കെടുത്തു.


തിരുവനന്തപുരം: 90-മത് (നവതി) ശിവഗിരി തീർത്ഥടാനത്തിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന പദയാത്രയിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചർ സൊസൈറ്റി, ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹ്‌റൈൻ ബില്ലവാസ് തുടങ്ങി മൂന്ന് സംഘടനകളുടെയും അംഗങ്ങളും കുടുംബാംഗങ്ങളും സംയുക്തമായി പങ്കെടുത്തു,

 

ഭക്തി സാന്ദ്രമായ പദയാത്രയിൽ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ. ജി. ബാബുരാജൻ, വയനാട് എം.പി രമ്യ ഹരിദാസ്, എസ് എൻ. സി. എസ് ചെയർമാൻ സുനീഷ് സുശീലൻ, സെക്രട്ടറി . വി. ആർ. സജീവൻ, ജി. എസ്. എസ്. ചെയർമാൻ ചന്ദ്രബോസ്, ബഹറിൻ ബില്ലവാസ് പ്രസിഡന്റ് ഹരീഷ് പൂജാരി, സെക്രട്ടറി സമ്പത്ത് സുവർണ്ണ, തുടങ്ങിയവർ ഉൾപ്പെടെ നൂറോളം ബഹറിൻ പ്രവാസികളായ ശ്രീനാരായണീയർ പങ്കെടുത്തു.

ശനിയാഴ്ച രാവിലെ നടന്ന ചരിത്ര പ്രസിദ്ധമായ ശിവഗിരി ഘോഷയാത്രയിൽ ബഹറിൽ നിന്നും കൊണ്ടുവന്ന പീത പതാകയുമായി, ഗുരുദേവ റിക്ഷയോടൊപ്പം ബഹറിൻ സമൂഹവും അണിചേർന്നു.

Leave A Comment