മനാമ : ലോകവും, നമ്മുടെ നാടും ആശാന്തിയിലേക്ക് പോകുമ്പോൾ അവയ്ക്ക് പരിഹാരമായി സ്വീകരിക്കാൻ പറ്റുന്നത് ഗാന്ധിയൻ ദർശനങ്ങൾ ആണെന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാഷ്ട്ര പിതാവ് മഹാത്മജിയുടെ നൂറ്റിയമ്പത്തിമൂന്നാമതു ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു. നമ്മുടെ നാട്ടിൽ മുൻപ് എങ്ങും ഇല്ലാത്ത വിധത്തിൽ വർഗീയ ശക്തികൾ ശക്തി പ്രാപിച്ചുകൊണ്ട് ഇരിക്കുവാണ്. ഇത് രാജ്യത്ത് സമാധാനം കാംഷിക്കുന്ന ആളുകളുടെ ജീവന് പോലും ഭീഷണിയാണ്. ഭൂരിപക്ഷ വർഗീയതയും, ന്യുനപക്ഷ വർഗ്ഗീയതയും ഒരുപോലെ ആപത്ത് ആണ്. ഇതിനൊക്കെ പരിഹാരമാർഗം ഗാന്ധിയൻ ദർശനങ്ങൾ ആണെന്നും ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി മനു മാത്യു, ജില്ലാ പ്രസിഡന്റ്‌മാരായ ജി. ശങ്കരപ്പിള്ള, ചെമ്പൻ ജലാൽ, ഷാജി പൊഴിയൂർ, നസീം തൊടിയൂർ, ഫിറോസ് അറഫ, ചന്ദ്രൻ വളയം,മിനി മാത്യു ഒഐസിസി നേതാക്കളായ നിസാർ കുന്നംകുളത്തിങ്കൽ, ജോർജ് സി എബ്രഹാം, ഉണ്ണികൃഷ്ണപിള്ള, ഷീജ നടരാജൻ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സുനിത നിസാർ, സിയായുദ്ധീൻ എന്നിവർ പ്രസംഗിച്ചു.