ഇന്ത്യയുമായി യുദ്ധത്തിനില്ല, അനുനയത്തിന് തയ്യാറെന്ന് പാകിസ്താൻ

  • Home-FINAL
  • Business & Strategy
  • ഇന്ത്യയുമായി യുദ്ധത്തിനില്ല, അനുനയത്തിന് തയ്യാറെന്ന് പാകിസ്താൻ

ഇന്ത്യയുമായി യുദ്ധത്തിനില്ല, അനുനയത്തിന് തയ്യാറെന്ന് പാകിസ്താൻ


കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങൾ സമ്മാനിച്ചത് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായ് ആസ്ഥാനമായുള്ള അൽ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത് കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുന്നതിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ക്ഷണിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും സമാധാനപരമായി ജീവിച്ച് പുരോഗതിയിലേക്ക് നീങ്ങുന്നതും പരസ്പ്പരം വഴക്കിട്ട് സമയം കളയുന്നതും ഭരണാധികാരികളുടെ കയ്യിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കാശ്മീർ വിഷയത്തിൽ നിലവിലുള്ള ഇന്ത്യയുടെ നയം തിരുത്തണം എന്ന നിലപാട് കൂടി അദ്ദേഹം എടുക്കുന്നുണ്ട്. കനത്ത സാമ്പത്തിക തകർച്ചയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. 2022 ലെ പ്രളയം രാജ്യത്തിന്‍റെ അടിത്തറ ഇളക്കിയിരുന്നു. പകർച്ചവ്യാധികൾക്കൊപ്പം കടുത്ത ദാരിദ്ര്യവും ഇന്ധനക്ഷാമവും രാജ്യത്തെ വരിഞ്ഞുമുറുക്കി. തകർച്ചയിൽ നിന്ന് ഐക്യരാഷ്ട്രസഭയോട് പാകിസ്താൻ ആവശ്യപ്പെട്ടത് 130000 കോടിയുടെ ധനസഹായമായിരുന്നു. ഈ ഒരു സാഹചര്യത്തിൽ ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി പണം നീക്കിവെക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നില്ല എന്ന ഷെരിഫ് വ്യക്തമാക്കി.

പാകിസ്താന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അട്ടിമറിച്ചാണ് ഷെഹ്ബാസ് ഷെരിഫ് അധികാരത്തിലെത്തിയത്. ചൈനയുമായി അടുത്ത ബന്ധം പുലർത്തിയ ഇമ്രാൻഖാന് പകരം ഷെഹ്ബാസ് ഷെരിഫ് ഭരണത്തിലെത്തിയതിൽ അമേരിക്കയുടെ കയ്യൊപ്പ് സംശയിക്കുന്നുണ്ട്. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന അമേരിക്കയുടെ ആവശ്യമാകാം ഈ ചർച്ചകൾ നടക്കണമെന്നുള്ളത്.

Leave A Comment