പ്രവാസിയും കുടുംബവും പ്രഭാഷണം നാളെ (18-01-23)

പ്രവാസിയും കുടുംബവും പ്രഭാഷണം നാളെ (18-01-23)


ഐ.സി.എഫ് നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസിയും കുടുംബവും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. നാളെ (18-01-23) രാത്രി 8.30ന് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനും പാടന്തറ മര്‍ക്കസ് ജനറല്‍ സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ ദേവര്‍ശോല അബ്ദുല്‍ സലാം മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഫെബ്രുവരി 26ന് പാടന്തറയില്‍ നടക്കുന്ന 800 വധുവരന്‍മാരുടെ സമൂഹ വിവാഹത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു

Leave A Comment