ആയിരം തെഴിലാളികൾക്ക് ഓണസദ്യയും വിവിധ തരം ഓണാഘോഷങ്ങളുമായി എസ് ടി സി,കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചും ബഹ്റൈനിലെ വിവിധ സംഘടനകളും കൂട്ടായ്മകളുമായും കൈകോർത്തും ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കുന്ന ഈ വർഷത്തെ 21 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷമായ യുനീക്കോ “ശ്രാവണ മഹോത്സവം 2022ൻ്റ ഭാഗമായാണ് പായസ മത്സരം സംഘടിപ്പിച്ചത് . ഓണാഘോഷത്തിൻ്റെ 13-ാം ദിവസം 13 ടീമുകൾ പങ്കെടുത്ത പായസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീനിവാസ ടി.പി ക്ക് 100 ഡോളറും ,സർട്ടിഫിക്കറ്റും ,മെഡലും ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തും,
ശ്രാവണ മഹോത്സവം 2022 പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ പി വി ചെറിയാനും ചേർന്ന് സമ്മാനിച്ചു .രണ്ടാസ്ഥാനത്തിന് അർഹയായ ശിവകുമാരിക്ക് 50 ഡോളറും ,സർട്ടിഫിക്കറ്റും ,മെഡലും ഡോ. പി. വി ചെറിയാനും. മൂന്നാം സ്ഥാനം ലഭിച്ച സിനി സ്റ്റാർവിന് 25 ഡോളറും ,സർട്ടിഫിക്കറ്റും,മെഡലും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോണും സമ്മാനിച്ചു.
പായസ മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഷെഫ് യു.കെ ബാലൻ ,ശ്രീജിത്ത് ഫറൂക്ക് ,അബി ഫിറോസ് എന്നിവരാണ് പായസ മത്സരത്തിൽ വിധികർത്തക്കളായി എത്തിയത്. മത്സരത്തിൽ പാചകം ചെയ്ത വിവിധതരം പായസങ്ങൾ ഒന്നിനൊനു മികച്ചതായിരുന്നു എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.മത്സരത്തിന് സമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് അലി, ബഹ്‌റൈൻ കേരള ഫിസിയോ ഫോറം പ്രസിഡണ്ട് ഡോ ശ്രീദേവി രാജന്‍ എന്നിവ അശ൦സകൾ നേർന്നു. കേരള ശ്രാവണ മഹോത്സവം ജനറൽ കൺവീനർ അൻവർ നിലമ്പൂർ സഹായസഹകരണങ്ങൾ ഒരുക്കിയ പായസ മത്സരത്തിന്റെ പ്രധാന കോർഡിനേറ്റർമാരായി പ്രവർത്തിച്ചത് മിനി റോയ്, ദീപ എന്നിവരാണ്.