വിദേശത്തേക്ക് വ്യാജ റിക്രൂട്ടിങ് തട്ടിപ്പ്; 4 പേരെ ഡൽഹിയിൽ നിന്നും കേരള പൊലീസ് അറസ്റ്റ് ചെയ്തു

  • Home-FINAL
  • Business & Strategy
  • വിദേശത്തേക്ക് വ്യാജ റിക്രൂട്ടിങ് തട്ടിപ്പ്; 4 പേരെ ഡൽഹിയിൽ നിന്നും കേരള പൊലീസ് അറസ്റ്റ് ചെയ്തു

വിദേശത്തേക്ക് വ്യാജ റിക്രൂട്ടിങ് തട്ടിപ്പ്; 4 പേരെ ഡൽഹിയിൽ നിന്നും കേരള പൊലീസ് അറസ്റ്റ് ചെയ്തു


വിദേശത്തേക്ക് വ്യാജ റിക്രൂട്ടിങ് തട്ടിപ്പ് നടത്തിയതിന് ഡൽഹിയിൽ നിന്നും 4 പേരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു.വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് മാത്രം 50 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്.
തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ദ്വാരകയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ആലപ്പുഴ സ്വദേശി ശ്രീഹരിയാണ് തട്ടിപ്പ് സംഘത്തിന്റെ തലവൻ. ഇയാളെ കൂടാതെ കായംകുളം സ്വദേശി ജയൻ വിശ്വംഭരൻ,തിരുവനന്തപുരം സ്വദേശി ആഷിക്, തൃശൂർ സ്വദേശി സതീഷ് എന്നിവരും പിടിയിലായി.നടന്നത് വൻ തട്ടിപ്പെന്നു പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം കേന്ദ്രീകരിച്ച നടത്തിയ തട്ടിപ്പിന്റെ ആസ്ഥാനം ബോംബെ എന്നും പൊലീസ് പറഞ്ഞു.

Leave A Comment