ബഹ്റൈൻ ഉന്നത വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കും.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ ഉന്നത വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കും.

ബഹ്റൈൻ ഉന്നത വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കും.


ബഹ്‌റൈനിൽ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ മെഡിക്കൽ ഗവേഷണത്തിന്റെ ഭാവി, ഐടി സൗകര്യങ്ങളോടു കൂടിയ വിദ്യാഭ്യാസം, മെഡിക്കൽ പാഠ്യപദ്ധതിയിലെ ആധുനിക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യും.
അറേബ്യൻ ഗൾഫ് യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടുവേർഡ്സ് ‘ഫ്യൂച്ചർ ഡോക്ടേഴ്സ് : ഇന്നൊവേഷൻസ് ആൻഡ് പ്രോസ്‌പെക്‌ട്‌സ്’ ഫോറം എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം മാർച്ച് 9, 10 തീയതികളിൽ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടൽ, റെസിഡൻസ് ആൻഡ് സ്പായിൽ ആണ് നടക്കുക.സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലായിരിക്കും ഇത് സംഘടിപ്പിക്കുക.
ഈ മേഖലയിലെ അന്തർദേശീയ,പ്രാദേശിക വിദഗ്ധരുടെ മുഖ്യ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും പരിപാടിയുടെ സവിശേഷതയാണ്.

Leave A Comment