യൂണിയൻ ബജറ്റ്; പ്രവാസികളോടുള്ള നിരന്തരമായ അവഗണനയുടെ തുടർച്ച: പ്രവാസി വെൽഫെയർ

  • Home-FINAL
  • Business & Strategy
  • യൂണിയൻ ബജറ്റ്; പ്രവാസികളോടുള്ള നിരന്തരമായ അവഗണനയുടെ തുടർച്ച: പ്രവാസി വെൽഫെയർ

യൂണിയൻ ബജറ്റ്; പ്രവാസികളോടുള്ള നിരന്തരമായ അവഗണനയുടെ തുടർച്ച: പ്രവാസി വെൽഫെയർ


മനാമ: കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ തീർത്തും അവഗണിച്ചതിൽ പ്രവാസി വെൽഫെയർ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.2022ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി 8,17,915 കോടി രൂപ രാജ്യത്ത് കൊണ്ട് വന്ന ഇന്ത്യയിലെ പ്രവാസി സമൂഹത്തോടാണ് യൂണിയൻ ഗവൺമെന്റിന്റെ ഈ കടുത്ത അവഗണന. കേവലം അഞ്ചു കോടി രൂപ പ്രവാസി വനിതകൾക്കായി നീക്കി വച്ചതൊഴിച്ചാൽ രാജ്യത്തെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായുള്ള ഒരു പദ്ധതിയോ പരാമർശമോ ബജറ്റിൽ ഉൾപ്പെടുത്തപ്പെടാതിരുന്നത് പ്രവാസി സമൂഹത്തോടുള്ള സർക്കാരുകളുടെ അവഗണനയുടെയും വഞ്ചനകളുടെയും നീതികെടിൻ്റെയും ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

Leave A Comment