വികസന പാതയിൽ ബഹ്റൈൻ : സർക്കാരിന്റെ ചതുർ വർഷ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

  • Home-FINAL
  • Business & Strategy
  • വികസന പാതയിൽ ബഹ്റൈൻ : സർക്കാരിന്റെ ചതുർ വർഷ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

വികസന പാതയിൽ ബഹ്റൈൻ : സർക്കാരിന്റെ ചതുർ വർഷ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി


ബഹ്റൈൻ സര്‍ക്കാറിന്റെ 2023 മുതല്‍ 2026 വരെയുള്ള പദ്ധതിക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് മന്ത്രിസഭാ നീക്കം . ബഹ്റൈൻ ‘ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ അധ്യക്ഷനായി ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച നീക്കങ്ങൾ നടന്നത്.സാമ്പത്തിക ഉത്തേജന പാക്കേജില്‍നിന്നും സുസ്ഥിര വളര്‍ച്ചയിലേക്ക്’ എന്ന പ്രമേയത്തിലാണ് സര്‍ക്കാര്‍ ഈ ചതുർ വർഷ പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്.പാര്‍ലമെന്റും ശൂറ കൗണ്‍സിലും പദ്ധതി നേരത്തെ അംഗീകരിച്ചിരുന്നു. . ഇതുമായി ബന്ധപ്പെട്ട തുടര്‍ റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിച്ചു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള പോരായ്മകള്‍ പരിഹരിക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ അതോറിറ്റികള്‍ക്കും മന്ത്രിസഭ നിര്‍ദേശം നല്‍കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതില്‍ വിജയിച്ച മന്ത്രാലയങ്ങള്‍ക്ക് ബഹ്റൈൻ ഉപപ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്കൈ ട്രാക്സിന്റെ പഞ്ചനക്ഷത്ര പദവി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചതില്‍ മന്ത്രിസഭ ആശംസകൾ നേർന്നു.

Leave A Comment