വ്യാജവാർത്തകൾക്കെതിരെ പോരാടാൻ സോഷ്യൽ മീഡിയ സജീവ പങ്ക് വഹിക്കണം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

  • Home-FINAL
  • Business & Strategy
  • വ്യാജവാർത്തകൾക്കെതിരെ പോരാടാൻ സോഷ്യൽ മീഡിയ സജീവ പങ്ക് വഹിക്കണം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

വ്യാജവാർത്തകൾക്കെതിരെ പോരാടാൻ സോഷ്യൽ മീഡിയ സജീവ പങ്ക് വഹിക്കണം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ


വ്യാജവാർത്തകൾക്കെതിരെ പോരാടുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സജീവമായ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. സ്വതന്ത്രവും നീതിയുക്തവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പുകളാണ് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആണിക്കല്ലെന്നും അദ്ദേഹം പറഞ്ഞു.യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ‘സമ്മിറ്റ് ഫോർ ഡെമോക്രസി’ പ്ലാറ്റ്‌ഫോമിന്റെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉള്ളടക്ക നയങ്ങളുണ്ട്. മാത്രമല്ല പ്ലാറ്റ്‌ഫോമുകൾക്ക് “അൽഗരിതം പവർ” ഉണ്ട്. ഇതുപയോഗിച്ച് വ്യാജവാർത്തകൾ പ്രതിരോധിക്കണം. ഇത് വിശ്വസനീയമായ തെരഞ്ഞെടുപ്പ് ഫലങ്ങൾ ആളുകളിലേക്ക് എത്തിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

Leave A Comment