കേരളത്തിന്റെ സാമൂഹിക നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കാം. പ്രവാസി വെൽഫെയർ.

  • Home-FINAL
  • Business & Strategy
  • കേരളത്തിന്റെ സാമൂഹിക നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കാം. പ്രവാസി വെൽഫെയർ.

കേരളത്തിന്റെ സാമൂഹിക നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കാം. പ്രവാസി വെൽഫെയർ.


മനാമ: കൊളോണിയൽ ആധിപത്യത്തിൽ നിന്ന് രാജ്യം സ്വതന്ത്രമായതിന് പിന്നാലെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമ പ്രകാരം ഐക്യ കേരളം രൂപം കൊണ്ടതിൻ്റെ 66 -ആം വാർഷിക ദിനമാണ് ഇന്ന്

പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തിൽ ഉണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവർത്തനങ്ങൾ ആയിരുന്നു നാം ഇന്ന് കാണുന്ന പുരോഗമന കേരളത്തിന് വഴി തുറന്നത്. എന്നാൽ ഇന്ന് പുരോഗമന നവോത്ഥാന കേരളം അന്ധവിശ്വസങ്ങളുടെയും സാമൂഹിക തിന്മകളുടെയും കേളി രംഗമായി മാറിയിരിക്കുന്നു. കൾട്ടുകളും അധമ വിശ്വസങ്ങളും

ആത്മീയതയുടെ മറവിൽ നടത്തപ്പെടുന്ന അന്ധവിശ്വാസ ആഭിചാര പ്രവണതകൾ വിദ്യാസമ്പന്നരിലും സാസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുന്നവരിലും വരെ ആഴത്തിൽ വേരൂന്നിക്കഴിഞ്ഞിരിക്കുന്നു.

ചാതുർവർണ്യത്തിന്റെ ജാതിമതിലുകളും സ്കൂൾ വിദ്യാർത്ഥികളെപ്പോലും മയക്കുമരുന്നകളുടെ ഉപഭോക്താക്കളാക്കുന്ന സർവത്ര ലഹരി വിതരണ കേന്ദ്രങ്ങളും അതോടൊപ്പം അന്ധവിശ്വാസ ഭീകരതകളും പ്രണയക്കൊലപതകങ്ങളും ഇന്ന് ഒരു വാർത്തയെ അല്ലാതായി മാറിയിരിക്കുകയാണ്.

രാജ്യത്തിൻറെ സംസ്ഥാനത്തിന്റെയും ഭാവി വാഗ്ദാനങ്ങളായ പുതിയ തലമുറയിൽ മയക്കുമരുന്ന് ഉപഭോഗം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ലഹരി മാഫിയയുടെ കണ്ണികളെ പിടികൂടുന്നതിനും അതിന്റെ അടിവേരറുക്കാനും സർക്കാർ ആത്മാർത്ഥത കാണിക്കണം. മയക്കുമരുന്ന് വിതരണ കണ്ണികൾക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധത്തിൽ NDPS Act ലെ ചട്ട ഭേദഗതി പിൻവലിക്കുകയും കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാവുകയും വേണം. അതോടൊപ്പം സാമൂഹിക കുടുംബ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കുന്ന മദ്യത്തിൻ്റെ വ്യാപനം തടയാൻ കർശന നടപടികൾ ഉണ്ടാവുകയും വേണം എന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.

ഭരണഘടനാ വിരുദ്ധ നീക്കങ്ങൾ നടത്തി തെരെത്തെടുക്കപ്പെട്ട സർക്കാറുകൾക്ക് മേൽ ഗവർണർമാരെ ആയുധമാക്കി ഫെഡറൽ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ എന്ന ദേശരാഷ്ട്ര രൂപീകരണത്തിന്റെ അടിത്തറക്കുള്ള രാഷ്ട്രീയത്തെ ഗൗരവപൂർവം ചർച്ച ചെയ്യേണ്ട സന്ദർഭം കൂടിയാണിത് എന്ന് പ്രവാസി വെൽഫെയർ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

Leave A Comment