ജിദ്ദയിൽ റസ്റ്റോറന്റിൽ എത്തിയ അതിഥിയെ കണ്ട് വിസ്മയിച്ച് നാട്ടുകാരും ജീവനക്കാരും, കൗതുകമായി സൗദി കിരീടവകാശിയുടെ അപ്രതീക്ഷിത സന്ദർശനം.

  • Home-FINAL
  • GCC
  • Saudi
  • ജിദ്ദയിൽ റസ്റ്റോറന്റിൽ എത്തിയ അതിഥിയെ കണ്ട് വിസ്മയിച്ച് നാട്ടുകാരും ജീവനക്കാരും, കൗതുകമായി സൗദി കിരീടവകാശിയുടെ അപ്രതീക്ഷിത സന്ദർശനം.

ജിദ്ദയിൽ റസ്റ്റോറന്റിൽ എത്തിയ അതിഥിയെ കണ്ട് വിസ്മയിച്ച് നാട്ടുകാരും ജീവനക്കാരും, കൗതുകമായി സൗദി കിരീടവകാശിയുടെ അപ്രതീക്ഷിത സന്ദർശനം.


വെറും സാധാരണക്കാരനായി കടന്നു വന്ന അതിഥിയെ കണ്ട് ജീവനക്കാരും തൊഴിലാളികളും അൽപ നേരം വിസ്മയിച്ചു.സുരക്ഷ ഭടന്മാരുടെ അകമ്പടി ഇല്ലാതെ ജിദ്ദയിലെ ഒരു റെസ്റ്റോറന്റിൽ വന്നു ഭക്ഷണം കഴിച്ച സൗദി കിരീടാവകാശിയും ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനാണ് നാട്ടുകാരെ  വിസ്മയിപ്പിച്ചത്.ജിദ്ദ ഖാലിദിയ്യയിലെ കുറു റെസ്റ്റോറന്റിൽ എത്തിയ കിരീടവകാശിക്കൊപ്പം ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായ ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഉണ്ടായിരുന്നു.

കിരീടാവകാശിയെ നേരിൽ കണ്ട റെസ്റ്റോറന്റ് ജീവനക്കാരും അവിടെ ഭക്ഷണം കഴിക്കാൻ വന്ന സ്വദേശികളും അമ്പരന്നു. കിരീടാവകാശിക്കൊപ്പം ഫോട്ടോ എടുക്കാൻ താല്പര്യം പ്രകടിപ്പിച്ച സഊദികൾക്കൊപ്പം ഇരുവരും ഫോട്ടോക്ക് പോസ് ചെയ്തു.അതുല്യമായ നയതന്ത്രത്തിലൂടെ ലോക നേതാക്കളെ വരുതിയിൽ നിറുത്തിയ സഊദി കിരീടാവകാശി ലോകത്തെ ഞെട്ടിച്ചിരുന്നു. സഊദിയിൽ സാമ്പത്തിക – സാമൂഹിക രംഗത്ത് വിപ്ലവകരമായ നിരവധി പരിഷ്ക്കാരങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ കിരീടാവകാശി നടപ്പിലാക്കി വിസ്മയം തീർത്തത്.

Leave A Comment