പുതു ചരിത്ര൦; ബഹ്‌റൈനിൽ മലയാളികളുടെ ആദ്യത്തെ വടം വലി അസോസിയേഷൻ രൂപീകരിച്ചു.

  • Home-FINAL
  • Business & Strategy
  • പുതു ചരിത്ര൦; ബഹ്‌റൈനിൽ മലയാളികളുടെ ആദ്യത്തെ വടം വലി അസോസിയേഷൻ രൂപീകരിച്ചു.

പുതു ചരിത്ര൦; ബഹ്‌റൈനിൽ മലയാളികളുടെ ആദ്യത്തെ വടം വലി അസോസിയേഷൻ രൂപീകരിച്ചു.


ബഹ്‌റൈന്റെ ചരിത്രത്തിൽ ആദ്യമായി മലയാളികളുടെ നേതൃത്വത്തിലാണ് വടം വലി അസോസിയേഷൻ രൂപീകരിച്ചത് “ടഗ്ഗ് ഓഫ്‌ വാർ അസോസിയേഷൻ ബഹ്റൈൻ ”എന്ന പേരിലാണ് പുതിയ സംഘടന.

സംഘടനയുടെ രക്ഷാധികാരിയായി ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്റ്ററുമായ ശ്രീ ഫ്രാൻസിസ് കൈതാരത്തിനെ തിരഞ്ഞെടുത്തു.ഷാജി ആന്റണി, അമൽദേവ് ഒ .കെ, ഷജിൽ ആലക്കൽ, ശരത് സുരേന്ദ്രൻ,രതിൻ തിലക്, രഞ്ജിത്ത് എന്നിവരെ അസോസിയേഷൻ ഒഫീഷ്യൽസായും തിരഞ്ഞെടുത്തു.100 മെമ്പർമാർ അടങ്ങുന്ന അസോസിയേഷന് 21 അംഗലുള്ള പാനലും ഉണ്ട്.
ഇക്കഴിഞ്ഞ ദിവസം ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവത്തിന്റെ ഒമ്പതാം ദിനത്തിൽ ബഹ്‌റൈനിൽ ആദ്യമായി സംഘടിപ്പിച്ച അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയ വടംവലി മത്സര വേദിയിൽ വച്ചാണ് അസോസിയേഷൻ രൂപീകര പ്രഖ്യാപനം നടന്നത്.

Leave A Comment