ഗള്‍ഫ് മേഖലയിലെ വനിത ബിസിനസുകാരുടെ ഫോറം ജിദ്ദയില്‍; ലക്ഷ്യം ബിസിനസ് രംഗത്തെ വനിതാ ശാക്തീകരണം

  • Home-FINAL
  • Business & Strategy
  • ഗള്‍ഫ് മേഖലയിലെ വനിത ബിസിനസുകാരുടെ ഫോറം ജിദ്ദയില്‍; ലക്ഷ്യം ബിസിനസ് രംഗത്തെ വനിതാ ശാക്തീകരണം

ഗള്‍ഫ് മേഖലയിലെ വനിത ബിസിനസുകാരുടെ ഫോറം ജിദ്ദയില്‍; ലക്ഷ്യം ബിസിനസ് രംഗത്തെ വനിതാ ശാക്തീകരണം


ശാക്തീകരണത്തിനും നേതൃത്വത്തിനും ഇടയില്‍ ഗള്‍ഫ് വനിതകള്‍’ എന്ന മുദ്രാവാക്ക്യമുയര്‍ത്തി ഗള്‍ഫ് മേഖലയിലെ വനിത ബിസിനസുകാരുടെ ഫോറം മാര്‍ച്ചില്‍ ജിദ്ദയില്‍ ആരംഭിക്കും.മാര്‍ച്ച്‌ പതിമൂന്നിന് ജിദ്ദയില്‍ തുടങ്ങുന്ന ഫോറം രണ്ട് ദിവസം നീണ്ടുനില്‍ക്കും. ഫെഡറേഷന്‍ ഓഫ് ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ ചേംബേഴ്സ്, ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ്, ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡ്ട്രി എന്നിവ സംയുക്തമായാണ് യോഗം സംഘടിപ്പിക്കുന്നത്. ഗള്‍ഫ് വനിതാ ബിസിനസ് ഫോറത്തിന്റെ അഞ്ചാമത്തെ യോഗമാണ് മാര്‍ച്ച്‌ 23ന് ആരംഭിക്കുന്നത്.അഞ്ഞൂറോളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. ബിസിനസ് ഉടമസ്ഥര്‍, വികസനപദ്ധതികളെ പിന്തുണക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍, ദേശീയ, പ്രാദേശിക ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഫോറത്തില്‍ പങ്കെടുക്കും. വിവിധ ചാനലുകള്‍ മൂഖേന വനിതകള്‍ക്ക് ബിസിനസ് മേഖലയില്‍ പിന്തുണ നല്‍കുകയാണ് എഫ് ജി.സി.സി സി ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസ് രംഗത്ത് ആധുനികവത്ക്കരണത്തിന് പ്രാധാന്യം നല്‍കുന്ന വനിതകളെയാണ് ഫോറം പ്രോല്‍സാഹിപ്പിക്കുക.

Leave A Comment