ഇന്ത്യൻ ക്ലബ് ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ ക്ലബ് ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ഇന്ത്യൻ ക്ലബ് ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു


ഇന്ത്യൻ ക്ലബ് ഇൻഡോർ ഗെയിംസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റിനിലെ പ്രവാസികൾക്കായി 2023 ജനുവരി 27 മുതൽ രണ്ടാമത് ‘എക്‌സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് 2023 ‘ സംഘടിപ്പിക്കുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ സംഘടിപ്പിച്ച പ്രഥമ ” എക്‌സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് ” ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ഏറെ പ്രശംസനേടിയിരുന്നു . അതോടൊപ്പം ആകർഷകമായ ക്യാഷ് പ്രൈസ് ആണ് വിജയികൾക്കും , മികച്ച കളിക്കാർ ആയി തിരഞ്ഞെടുക്കപെട്ടവർക്കും നൽകിയത്.2023 ജനുവരി 27 മുതൽ ആരംഭിക്കുന്ന രണ്ടാമത് എക്‌സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു .ടൂർണമെന്റിൽ പങ്കെടുക്കുന്ന ഒരു ടീമിന് 5/- ബഹ്‌റൈൻ ദിനാർ ആണ് പ്രവേശന ഫീസ്.

ഇൻഡോർ ഗെയിംസ് സെക്രട്ടറി അരുൺ ജോസിന്റെ നേതൃത്വത്തിൽ മഹേഷ് കുമാർ കോർഡിനേറ്റർ ആയ വിപുലമായ കമ്മറ്റിയാണ് മതസരങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് .ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള എല്ലാവരും 2023 ജനുവരി 22-ന് മുമ്പ് ടീമുകളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യുക.

https://forms.gle/sgHBPASrstTvr6qF7 എന്ന ലിങ്ക് വഴിയോ ഇന്ത്യൻ ക്ലബ് ഓഫീസുമായി ബന്ധപ്പെട്ടോ രജിസ്‌ട്രേഷൻ നടത്താം.കൂടുതൽ വിവരങ്ങൾക്ക് ഇൻഡോർ ഗെയിംസ് സെക്രട്ടറി അരുൺ ജോസിനെ 39539946 എന്ന നമ്പറിലോ കോർഡിനേറ്റർ മഹേഷ് കുമാറിനെ 37776465 ​​എന്ന നമ്പരിലോ ബന്ധപ്പെടുക.

Leave A Comment