യൂറോപ്പിലെ ,ബഹ്‌റൈൻ പ്രഖ്യാപനം മതസഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് വത്തിക്കാൻ

  • Home-FINAL
  • Business & Strategy
  • യൂറോപ്പിലെ ,ബഹ്‌റൈൻ പ്രഖ്യാപനം മതസഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് വത്തിക്കാൻ

യൂറോപ്പിലെ ,ബഹ്‌റൈൻ പ്രഖ്യാപനം മതസഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് വത്തിക്കാൻ


യൂറോപ്പിലെ “ബഹ്‌റൈൻ രാജ്യത്തിന്റെ പ്രഖ്യാപനം” ഔദ്യോഗികമായി ആരംഭിച്ചതിനെ വത്തിക്കാൻ ന്യൂസ് അഭിനന്ദിച്ചു.മതസഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന സുപ്രധാന രേഖയാണ് എന്ന് ബഹ്‌റൈൻ പ്രഖ്യാപനത്തെ വത്തിക്കാൻ വെബ്‌സൈറ്റ് വിശേഷിപ്പിച്ചു.മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ബഹ്റൈൻ രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ , 2017-ൽ ലോസ് ഏഞ്ചൽസിലും, 2020 ൽ ബ്രസീലിൽ സാവോപോളോയിലും നടന്ന ബഹ്‌റൈൻ പ്രഖ്യാപനത്തിന്റെ സമാരംഭവും വത്തിക്കാൻ വെബ്‌സൈറ്റ് എടുത്തുകാട്ടി. സമാധാന സംരംഭങ്ങളുടെ വക്താവെന്ന നിലയിൽ ബഹ്റൈൻ വഹിക്കുന്ന പങ്ക് ഏകീകരിക്കുന്നതാണ് പ്രഖ്യാപനമെന്ന് വത്തിക്കാൻ ന്യൂസ് സൂചിപ്പിച്ചു.മതപരമായ സഹിഷ്ണുതയ്ക്കും സമാധാനത്തിനും ആഹ്വാനം ചെയ്യുന്ന ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങളും ലക്ഷ്യങ്ങളും സന്ദേശങ്ങളും ഈ പ്രഖ്യാപനത്തിലുണ്ട് എന്നും വത്തിക്കാൻ സ്ഥിരീകരിച്ചു.

Leave A Comment