ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ വ്യാജ ഏറ്റുമുട്ടല്‍: വി ഡി സതീശന്‍.

  • Home-FINAL
  • Business & Strategy
  • ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ വ്യാജ ഏറ്റുമുട്ടല്‍: വി ഡി സതീശന്‍.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ വ്യാജ ഏറ്റുമുട്ടല്‍: വി ഡി സതീശന്‍.


തിരുവനന്തപുരം: ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടല്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. ഗവര്‍ണര്‍ക്ക് അപ്രീതി ഉള്ളപ്പോള്‍ മന്ത്രിയെ മാറ്റാന്‍ ആവശ്യപ്പെടാനാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

തന്റെ പ്രീതിയ്ക്ക് അനുസരിച്ച്‌ മന്ത്രിമാരെ പിന്‍വലിക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ മാത്രമേ മന്ത്രിമാരെ പിന്‍വലിക്കാന്‍ കഴിയൂ. ഇല്ലാത്ത അധികാരമാണ് ഗവര്‍ണര്‍ പ്രയോഗിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ദൈവമൊന്നും അല്ലല്ലോയെന്നും വിഡി സതീശന്‍ പറഞ്ഞു.ധനമന്ത്രി കെ എന്‍ ബാലഗോപാലില്‍ പ്രീതി നഷ്ടമായതായി കാണിച്ചാണ് മുഖ്യമന്ത്രിയ്ക്ക് ഗവര്‍ണര്‍ കത്തയച്ചത്. കഴക്കൂട്ടത്ത് മന്ത്രി നടത്തിയ പ്രസംഗമാണ് ഗവര്‍ണറുടെ പ്രകോപനത്തിന് കാരണം. ബാലഗോപാലിന്റെ പ്രസംഗം ദേശീയ ഐക്യത്തെ ബാധിക്കുന്നതും സംസ്ഥാനങ്ങള്‍ തമ്മില്‍ വിഭാഗീയത ഉണ്ടാക്കുന്നതുമാണെന്ന് കത്തില്‍ പറയുന്നു.

Leave A Comment