വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ കൊളംബോയിലെ 1500 കോടിയുടെ ചരക്കുനീക്കം ഇവിടെയെത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ.

  • Home-FINAL
  • Business & Strategy
  • വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ കൊളംബോയിലെ 1500 കോടിയുടെ ചരക്കുനീക്കം ഇവിടെയെത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ.

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ കൊളംബോയിലെ 1500 കോടിയുടെ ചരക്കുനീക്കം ഇവിടെയെത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ.


തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ കൊളംബോയിലെ 1500 കോടിയുടെ ചരക്കുനീക്കം ഇവിടെയെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണെന്നും ഇതുവഴി സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ കണക്കിലെടുത്ത് സമരം പിന്‍വലിച്ച് നാടിന്റെ വികസനവീഥിയില്‍ അണിചേരുവാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.രാജ്യത്തെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്റെ മുക്കാല്‍ പങ്കും നിലവില്‍ കൊളംബോയില്‍ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവര്‍ഷം 2,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായാൽ അത് വലിയ നേട്ടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞം വഴിയായി മാറും. തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തിലെ 400 മീറ്ററിന്റെ രണ്ട് ബെര്‍ത്തുകള്‍ പ്രവര്‍ത്തനക്ഷമമായാല്‍ തന്നെ ആദ്യവര്‍ഷം ചുരുങ്ങിയത് 200 കോടിയുടെ ക്രയവിക്രയവുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇത് യഥാക്രമം 7822 കോടിയിലെത്തുമെന്നാണ് കണക്ക്. 7700 കോടി രൂപ ചിലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഒരു ദശലക്ഷം ടി ഇ യു കണ്ടയ്‌നര്‍ കൈകാര്യം ചെയ്യാന്‍ തുറമുഖം പ്രാപ്തമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായി മാറുന്നതോടെ കേരളത്തിന്റെ, പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ചൂണ്ടിക്കാട്ടി. കൂടാതെ വിഴിഞ്ഞത്തെത്തുന്ന ചരക്കുകള്‍ ഫീഡര്‍ വെസലുകള്‍ വഴി സംസ്ഥാനത്തെ മറ്റ് ചെറുകിട തുറമുഖങ്ങളിലും എത്തിക്കുവാന്‍ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു.

Leave A Comment