മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തിൻ്റെ മൂന്നാം ദിനത്തിൽ മാർപാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി നടന്നു

  • Home-FINAL
  • Business & Strategy
  • മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തിൻ്റെ മൂന്നാം ദിനത്തിൽ മാർപാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി നടന്നു

മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തിൻ്റെ മൂന്നാം ദിനത്തിൽ മാർപാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി നടന്നു


ബഹ്റൈന്റെ ചരിത്രത്തിൽ എന്നും എക്കാലവും സുവർണ്ണ ലിപികളിൽ അടയാളപ്പെടുത്തിയാണ് ആദ്യമായി ഒരു മാർപാപ്പ അറേബ്യയുടെ പവിഴദ്വീപിൽ എത്തിയിരിക്കുന്നത്. നവംബർ മൂന്ന് മുതൽ ആറ് വരെ നടക്കുന്ന നാല് ദിവസത്തെ മാർപാപ്പയുടെ ചരിത്ര സന്ദർശനത്തിന്റെ മൂന്നാം ദിനമായ ഇന്ന് മാർപാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി നടന്നു.ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തിൽ 28,000 പേരാണ് ദിവ്യബലിയിൽപങ്കെടുത്തത്. കുര്‍ബാനയിൽ പങ്കെടുക്കാന്‍ബഹ്റൈൻ,
സൗദി അറേബ്യ, കുവൈറ്റ്,ഖത്തർ, യുഎഇ, ഒമാന്‍ ഉൾപ്പടെ മറ്റ് രാജ്യങ്ങളില്‍ നിന്നുമെല്ലാ൦ നിരവധി വിശ്വാസികളാണ് എത്തിച്ചേർന്നത്. ടിക്കറ്റുകള്‍ വഴിയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചത്.
കേരളത്തിൽ നിന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി ഉൾപടെയുളളവർ കുർബാനയിൽ പങ്കെടുത്തു. മലയാളം തമിഴ് ഉൾപെടെയുള്ള ഇന്ത്യൻ ഭാഷകളിലും പ്രാർഥന നടന്നു.പൊതു കുർബാനയ്ക്ക് ശേഷ൦ വൈകുന്നേരം 4.30 തോടെ മാർപാപ്പ മനാമ സേക്രട്ട് ഹാർട്ട് സ്കൂളിൽ യുവ ജനങ്ങളുമായി മുഖാമുഖത്തിൽ പങ്കെടുക്കും.

തുടർന്ന് ഞായറാഴ്ച്ച രാവിലെ 9.30 ന് ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും പുരാതനമായ മനാമയിലെ സേക്രഡ് ഹാര്‍ട്ട് ചർച്ച് ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുകയും
ബിഷപ്പുമാർ , വൈദികർ , സമർപ്പിതർ , സെമിനാരി വിദ്യാർത്ഥികൾ ,തെരഞ്ഞെടുക്കപെട്ട വിശ്വാസികൾ, എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് 12.30 ന് സഖീർ എയർ ബേസിൽ നിന്നും ബഹ്റൈനിലെ നാല് ദിവസത്തെ സന്ദർശനം അവസാനിപ്പിച്ച് മാർപാപ്പ യാത്രയാകും.

ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഇസാ അൽ
ഖലീഫയുടെ ക്ഷണം സ്വീകരിച്ചാണ് ഫ്രാൻസിസ് മാർപാപ്പ ബഹ്റൈനിൽ എത്തിയത്.ബഹ്റൈനിലെ തന്റെ എല്ലാ കൂടിക്കാഴ്ചകളും പരിപാടികളും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയായിരിക്കുമെന്നും പ്രാർത്ഥനയാൽ തന്നെ അനുഗമിക്കണമെന്നും ഫ്രാന്‍സിസ് മാർപാപ്പ നേരത്തെ പറഞ്ഞിരുന്നു. അതോടൊപ്പം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പരസ്പര സഹോദര്യത്തിന്റെയും അയാളപ്പെടുത്തൽ കൂടിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഈ സന്ദർശനം.

Leave A Comment