ജനസാഗരം തീർത്ത്‌ ബഹ്‌റൈൻ ഒഐസിസി ഇഫ്താർ.

ജനസാഗരം തീർത്ത്‌ ബഹ്‌റൈൻ ഒഐസിസി ഇഫ്താർ.


മനാമ : ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ബഹ്‌റൈനിലെ ഏറ്റവും വലിയ ഇഫ്താർ സംഗമങ്ങളിലൊന്നായി മാറി.ബഹ്‌റൈനിലെ സാമൂഹ്യ -സാംസ്കാരിക- മത മേഖലകളിലെ പ്രമുഖരടക്കം നാടിന്റെ നാനാ ഭാഗത്ത്‌ നിന്നും ഒഴുകിയെത്തിയ ജനസമൂഹം നമ്മുടെ നാടിന്റെ പാരമ്പര്യത്തിന്റെ പരിച്ചേദമായി മാറി.രണ്ടായിരത്തിലേറെ പേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിന് ഒഐസിസി ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണിക്കുളം സ്വാഗതവും,ബോബി പാറയിൽ നന്ദിയും ആശംസിച്ചു.
ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമം കേരള നിയമസഭയിലെ പ്രതിപക്ഷ നിരയിലെ പോരാട്ട മുഖവും യുവ എം. എൽ. എ യും ആദർശ രാഷ്ട്രീയത്തിന്റെ പ്രതീകവുമായ ഡോ. മാത്യു കുഴൽനാടൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. എല്ലാവരും ഒന്നിച്ചിരുന്നുള്ള ഈ ഇഫ്താർ സംഗമം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയാണ് കാണിക്കുന്നതെന്ന് ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു. ഇന്ത്യ വൈവിധ്യങ്ങളുടെ ഭൂമിയാണെന്നും എല്ലാവരും ഒന്നിച്ചു, സഹോദര്യത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടി കാണിച്ചു.ഇഫ്താർ കമ്മിറ്റിയുടെ ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ യോഗം നിയന്ത്രിച്ചു.

സഈദ് റമദാൻ നദ്‌വി ചടങ്ങിൽ റമദാൻ സന്ദേശം നൽകി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണപിള്ള,ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ,ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം,കെ. എം. സി സി. പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ,മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ. എം ചെറിയാൻ, സെന്റ്. മേരിസ് ഓർത്തഡോക്സ് പള്ളി വികാരി,ഫാ. പോൾ മാത്യു,സമസ്ത ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ്,ഫാ. സുനിൽ കുര്യൻ, സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ഫാ. ജോൺസ് ജോൺ,ഫാ. റെജി ചവർപ്പ് കാലായിൽ,ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ,ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ്‌മാരായ ലത്തീഫ് ആയംചേരി, രവി കണ്ണൂർ, സെക്രട്ടറിമാരായ ജവാദ് വക്കം, ജോയ് എം. ഡി,പ്രോഗ്രാം കൺവീനർമാരായ മനു മാത്യു, സൽമാനുൽ ഫാരിസ്, ഷമീം കെ. സി,ഫിറോസ് അറഫ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജില്ലാ പ്രസിഡണ്ടുമാരായ നസീം തൊടിയൂർ, ജി.ശങ്കരപിള്ള, ഷിബു എബ്രഹാം,ചെമ്പൻ ജലാൽ, ചന്ദ്രൻ വളയം,ഷാജി പൊഴിയൂർ,ദേശീയ കമ്മിറ്റി അംഗങ്ങളായ സുനിൽ ചെറിയാൻ,സിൻസൻ ചാക്കോ, ഉണ്ണികൃഷ്ണ പിള്ള,ജോർജ് സി എബ്രഹാം, വിഷ്ണു വി, ബ്രയിറ്റ് രാജൻ, ഷീജ നടരാജൻ ജില്ല ജനറൽ സെക്രട്ടറിമാരായ മോഹൻ കുമാർനൂറനാട്, സിജു പുന്നവേലി,യൂ മുനീർ,ജലീൽ മുല്ലപ്പള്ളി,സുരേഷ് പുണ്ടൂർ, പി ടി ജോസഫ് , വളണ്ടിയർ ക്യാപ്റ്റന്മാരായ രവി പേരാമ്പ്ര, സുബിനാസ് കിട്ടു, ശ്രീജിത്ത്‌ പാനായി, രഞ്ജൻ കേച്ചേരി,അഡ്വ. ഷാജി സാമൂവൽ, പ്രദീപ്‌ മൂടാടി, സുരേഷ് മണ്ടോടി, ഗിരീഷ് കാളിയത്ത് ,അലക്സ്‌ മഠത്തിൽ,സൈദ് മുഹമ്മദ്‌,നിജിൽ രമേശ്‌,റോയ് മാത്യു ശിവദാസ്, വിബിൻ ,വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ്, ഭാരവാഹികളായ സുനിത നിസാർ, സെഫി നിസാർ, നസിബ കരിം, ഷംന, രവിത വിബിൻ, സൂര്യ രജിത്,ചന്ദ്രിക ബാലകൃഷ്ണൻ, സന്ധ്യ രഞ്ജൻ, അജിത ശിവദാസ്,ആനി അനു, ഉണ്ണി, ടിസ്സ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Comment