പവിഴ ദ്വീപിൽ ഉത്സവമൊരുക്കി “പാക്ട് ഓണം”

  • Home-FINAL
  • GCC
  • Bahrain
  • പവിഴ ദ്വീപിൽ ഉത്സവമൊരുക്കി “പാക്ട് ഓണം”

പവിഴ ദ്വീപിൽ ഉത്സവമൊരുക്കി “പാക്ട് ഓണം”


പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വർഷം തോറും സംഘടിപ്പിച്ച് വരുന്ന “പാക്ട് ഓണം”,ശ്രദ്ധേയമായി.പവിഴ ദ്വീപിലെ പാക്ട് അംഗങ്ങക്കും അതിഥികൾക്കും കലാവിരുന്നിനൊപ്പം തനത് പാലക്കാടൻ സദ്യയുമായാണ് ഇന്ത്യൻ സ്കൂളിൽ വച്ച് ഇത്തവണത്തെ ഓണവും അതിഗംഭീരമാക്കിയത്. ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സെലെൻസി പിയുഷ് ശ്രീവാസ്തവ – , പാലക്കാട് ആലത്തൂർ നിയോജകമണ്ഡലത്തിലെ എം .പി രമ്യ ഹരിദാസ്, ബഹ്‌റിനിലെ ബിസിനസ് പ്രമുഖരായ കെ ജി ബാബുരാജൻ, പമ്പാവാസൻ നായർ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം പ്രസിഡന്റ് സന്തോഷ് കൈലാസ് എന്നിവർ പങ്കെടുത്തു.

ഇവരോടൊപ്പം, ഇന്ത്യൻ പ്രതിനിധി ബിനു കുന്നുമ്മേൽ ,ഐ സി ആർ എഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, പങ്കജ് നെല്ലൂർ , ഇന്ത്യൻ ക്ലബിന് പ്രസിഡന്റ് കെ എം ചെറിയാൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി പ്രസിഡന്റ് ചന്ദ്രബോസ് എന്നിവരെ പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു. തുടർന്ന് പാലക്കാട് ടോപ് ഇൻ ടൌൺ ഒരുക്കിയ ‘തനി പാലക്കാടൻ രീതിയിലുള്ള സദ്യ’യിൽ ആയിരത്തിഅഞ്ഞൂറില്പരം ബഹ്‌റൈൻ പ്രവാസികൾ പങ്ക് ചേർന്നു. മാവേലിയും, താലമേന്തിയ പെൺകുട്ടികളും ,തിരുവാതിരകളിയും, സോപാനം വാദ്യ കലാസംഘമൊരുക്കിയ മേളവും പാക്‌ട് ഓണപൂത്താലത്തിൽ ഇത്തവണയും കാണികളുടെ മനം കവർന്നു.

 

Leave A Comment