ഒരുമയുടെ ഓണാഘോഷം ഒരുക്കി വിശ്വകലാ സാംസ്കാരിക വേദി

  • Home-FINAL
  • Business & Strategy
  • ഒരുമയുടെ ഓണാഘോഷം ഒരുക്കി വിശ്വകലാ സാംസ്കാരിക വേദി

ഒരുമയുടെ ഓണാഘോഷം ഒരുക്കി വിശ്വകലാ സാംസ്കാരിക വേദി


ബഹ്‌റൈൻ: വിശ്വകലാ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ഓണാഘോഷം സെഗയ്യ കെ സി എ ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. വിശ്വകലാ പ്രസിഡന്റ് ശ്രീ ശശി കാട്ടൂർ അധ്യക്ഷം വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാഥിതിയായിരുന്നു ഇന്ത്യൻ

എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ ഇജാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിശ്വകലാ സ്ഥാപകാംഗം ശ്രീ സതീഷ് മുതലയിൽ , ഐ സി ആർ എഫ് ചെയർമാൻ ശ്രീ.ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജ് , പ്രവാസി കമ്മീഷൻ അംഗം ശ്രീ സുബൈർ കണ്ണൂർ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ, കേരളീയ സമാജം സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ , ഡോ .ചെറിയാൻ , ബി എഫ് സി പ്രതിനിധി ശ്രീ.ആനന്ദ് നായർ, ഓണാഘോഷ കമ്മറ്റി കൺവീനർ ശ്രീ രാജൻ എം എസ് തുടങ്ങിയവർ സംസാരിച്ചു. വിശ്വകലാ ജന സെക്രട്ടറി അശോക് ശ്രീശൈലം സ്വാഗതവും , വൈസ് പ്രസിഡന്റ് ശ്രീ ഗോകുൽ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

തുടർന്ന് ശ്രീ മനോജ് പീലിക്കോടിന്റെയും , സാരംഗി ശശിയുടെയും നേതൃത്വത്തിൽ മൂന്നു മാസക്കാലത്തെ കലാപ്രയ്തതിന്റെ ഫലമായ
വൈവിധ്യമാർന്ന കലാ രൂപങ്ങൾ അരങ്ങേറിയതോടൊപ്പം , വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി. ഒപ്പം, വിശ്വകലാ സാംസ്കാരികവേദി നടത്തിയ എഴുത്തോല ” സീസൺ 5 ” കഥ കവിത മത്സരത്തിന്റെ വിജയികൾക്ക് സമ്മാന വിതരണവും നടത്തുകയുണ്ടായി. ഓണാഘോഷം വിജയപ്രദമാക്കുവാൻ ഒത്തൊരുമിച്ചു പ്രവർത്തിച്ച കൺവീനർമാർ, കോഡിനേറ്റര്മാര് തുടങ്ങി വിശ്വകലയുടെ എല്ലാ കുടുംബാംഗങ്ങൾക്കും , അഭ്യുദയ കാംഷികൾക്കും , സുഹൃത്തുക്കൾക്കും , ഇതര കലാ സാംസ്കാരിക സംഘടനകൾക്കുമുള്ള നന്ദി രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ അറിയിച്ചു.

Leave A Comment