അകാലത്തിൽ വിട്ടു പിരിഞ്ഞ ബഹ്‌റൈൻ പ്രവാസിയായിരുന്ന വരുൺ നാഥിന്റെ കുടുംബത്തിന് ബഹ്‌റൈൻ മലയാളി സെയിൽസ് ടീമിന്റെ സഹായ ഹസ്തം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വരുണിന്റെ കുടുംബത്തിന്റെ ജീവിത ചിലവിലേക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി ബി എം എസ് ടി അംഗങ്ങൾ സ്വരൂക്കൂട്ടിയ സഹായധനം കഴിഞ്ഞ ദിവസം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ ബി എം എസ് ടി ഫൗണ്ടർ കമ്മറ്റി ചെയർമാൻ സിജുകുമാർ പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ ജനറൽ സെക്രട്ടറി ദിലീപ് മോഹൻ ട്രഷറർ ആരിഫ് പോർക്കുളം ,വൈസ് പ്രസിഡന്റ് ഷാജി ദിവാകരൻ, ജോയിന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ, മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത് കുമാർ എന്നിവർ വരുൺ നാഥിന്റെ ബന്ധുവും ബഹ്‌റൈൻ പ്രവാസികൂടിയായ ബിജുവിനു കൈമാറി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഗണേഷ് കുറാറ, സത്യൻ,അരുൺ ആർ പിള്ള, അഷ്‌റഫ്, ബൈജു മാത്യു , പ്രശാന്ത്, വേണു, ഹസൻ,സുമേഷ് അലിയത്ത്, ലിജിൻ, ഷിഹാബ്, സലീം, മനോജ് പിള്ള, ഹാരിസ്, അസ്‌ലാം, അനീഷ്, നീരജ്, ബഷീർ, ആക്റ്റീവ് മെമ്പർ ശോഭൻ വർഗീസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

