താനൂർ ബോട്ടപകട൦; മരണമടഞ്ഞവർക്ക്‌ അനുശോചന൦ രേഖപ്പെടുത്തി പ്രവാസി വെൽഫെയർ

  • Home-FINAL
  • Business & Strategy
  • താനൂർ ബോട്ടപകട൦; മരണമടഞ്ഞവർക്ക്‌ അനുശോചന൦ രേഖപ്പെടുത്തി പ്രവാസി വെൽഫെയർ

താനൂർ ബോട്ടപകട൦; മരണമടഞ്ഞവർക്ക്‌ അനുശോചന൦ രേഖപ്പെടുത്തി പ്രവാസി വെൽഫെയർ


മനാമ: മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടം തീർത്തും നിർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവുമാണ് എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് ഉടമകളും അത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താത്ത പ്രാദേശിക ഭരണകൂടവും ഇതിൽ ഒരുപോലെ കുറ്റക്കാരാണ്.

അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകിയ നാട്ടുകാരെയും സന്നദ്ധ സംഘടനാ പ്രവർത്തകരെയും പ്രവാസി വെൽഫെയർ അഭിനന്ദിച്ചു. അതോടൊപ്പം കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കും സംവിധാനങ്ങൾക്കും ഒഴികഴിവുകൾ അരുതെന്ന കാര്യം ഇത്തരം സംഭവങ്ങൾ നമ്മെ ഉണർത്തുന്നുണ്ട്. അതുകൊണ്ട് ഇത്തരം മനുഷ്യ നിർമിത ദുരന്തങ്ങളാവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം എന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു

Leave A Comment