യുഎഇയില്‍ വിദേശികള്‍ക്ക് റിമോട്ട് വര്‍ക്ക് വിസ അടുത്ത മാസം മുതല്‍

  • Home-FINAL
  • GCC
  • യുഎഇയില്‍ വിദേശികള്‍ക്ക് റിമോട്ട് വര്‍ക്ക് വിസ അടുത്ത മാസം മുതല്‍

യുഎഇയില്‍ വിദേശികള്‍ക്ക് റിമോട്ട് വര്‍ക്ക് വിസ അടുത്ത മാസം മുതല്‍


വിദേശികള്‍ക്ക് യുഎഇയില്‍ സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ താമസിച്ച് വെര്‍ച്വലായി ജോലി ചെയ്യാവുന്ന റിമോട്ട് വര്‍ക്ക് വിസ അടുത്ത മാസം മുതല്‍ നല്‍കും. ഒരു വര്‍ഷമാണ് കാലാവധി. മാസം കുറഞ്ഞത് 5,000 യുഎസ് ഡോളര്‍ ശമ്പളമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വിദേശ കമ്പനികളില്‍ വെര്‍ച്വലായി ജോലി ചെയ്യുന്നവര്‍ക്ക് യുഎഇയില്‍ താമസിക്കാന്‍ കഴിയും. കുടുംബത്തെയും കൊണ്ടുവരാനാകും. ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

Leave A Comment