ബഹ്‌റൈനിലെ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈനിലെ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം.

ബഹ്‌റൈനിലെ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം.


കെസിഎ ഹാളിൽ 25/08/22ന് നടന്ന എ.ജി.എം തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ എം ടി വിനോദ് കുമാർ പ്രസിഡണ്ടായും ശ്രീ സൂരജ് നമ്പ്യാർ ജനറൽ സെക്രട്ടറിയായി പുതിയ കമ്മിറ്റി നിലവിൽ വന്നു

മറ്റു ഭാരവാഹികൾ.
ശ്രീ സത്യശീലൻ വൈസ് പ്രസിഡൻറ്,ശ്രീ സുനിൽകുമാർ ജോയിൻ സെക്രട്ടറി,ശ്രീ പിപി വിനോദ് ട്രഷറർ,
ജസിൽ (സ്പോർട്സ് സെക്രട്ടറി) ,ശ്രീലേഷ് (കൾച്ചറൽ സെക്രട്ടറി),ഉമേഷ് മെമ്പേഴ്സിപ്പ് സെക്രട്ടറി,സന്തോഷ് പി.ആർ.ഒ, മോഹൻദാസ് അസ്സി:ട്രഷറർ. ഇലക്ട്രൽ ഓഫീസർ ശ്രീ രതിൻ രാജ് ഇലക്ഷൻ പരിപാടികൾക്ക് നേതൃത്വം നൽകി.മുൻ പ്രസിഡണ്ട് ശ്രീ അജിത് കുമാർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു


-അസോസിയേഷൻറെ ഇപ്രാവശ്യത്തെ ഓണാഘോഷം വിപുലമായ പരിപാടികളുമായി കൊണ്ടാടുന്നു. ഓണസദ്യയും പുതിയ കമ്മിറ്റി അരങ്ങേറ്റവും ബാൻസങതായി റസ്റ്റോറന്റിൽ വച്ച് ഒൿടോബർ ഏഴാം തീയതി 07/10/22 (ഉച്ച 11-3) സംഘടിപ്പിക്കുന്നു. ഇതിൽ കൾച്ചറൽ പ്രോഗ്രാം അവതരിപ്പിക്കാൻ താല്പര്യമുള്ളവർ വൈസ് പ്രസിഡണ്ട് ശ്രീ സത്യശീലനുമായി (39880851) ബന്ധപ്പെടണമെന്നും എല്ലാ മാന്യ മെമ്പർമാരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായും കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Leave A Comment